മുംബൈ– സാമ്പത്തിക പ്രതിസന്ധിക്കിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ആഡംബര വിരുന്ന് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. വെള്ളി പാത്രത്തില്‍ 5000 രൂപയുടെ നിരക്കിലുള്ള ഭക്ഷണം വിളമ്പിയെന്നാണ് ആരോപണം. മുംബൈ പാല്‍ലമെന്റ് എസ്റ്റിമേറ്റ് കമ്മിറ്റി പ്ലാറ്റിനം ജൂബിലി യോഗമാത്തില് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള മുംബൈ വിധാന്‍ ഭവന് സമുച്ചയത്തില്‍ ഉല്‍ഘാടനം ചെയ്ത ദ്വിദ്വിന പരിപാടിയാണ് വിവാദമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600 അതിഥികള്‍ പങ്കെടുത്തു. ഓരോ അതിഥികള്‍ക്കും 5000 രൂപയുടെ ഭക്ഷണം 550 രൂപക്ക് വാടകക്കെടുത്ത പ്ലേറ്റിലാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
മഹാരാഷ്ട്ര കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് വിജയ് വഡെറ്റിവാര്‍ സര്‍ക്കാര്‍ അമിത ചിലവാണെന്ന് പറഞ്ഞു. സംസ്ഥാനം പാപ്പരായി നില്ക്കുമ്പോള് എന്തിന് ആഡംബരമെന്ന് അദ്ദേഹം ചോദിച്ചു. അതിഥികളുടെ ഭക്ഷണത്തിന് 5000 രൂപ ചിലവഴിക്കുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളാനോ ധനസഹായം നല്‍കാനോ തയാറാകുന്നില്ല. നിരവധി ക്ഷേമപദ്ധതികളും ബജറ്റില്‍ വെട്ടിക്കുറച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. 600 അതിഥികള്‍ക്കായി ചിലവഴിച്ചത് 27 ലക്ഷം രൂപയാണ് സാമൂഹിക പ്രവര്ത്തകന് വിജയം കുംഭാര്‍ ആരോപിച്ചു. പൊതുഖജനാവിലെ പണമെടുത്ത സര്‍ക്കാര്‍ അമിത ധൂര്‍ത്താണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല. മഹരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ദ്ധനും സര്‍ക്കാറിനെ കടന്നാക്രമിച്ച് രംഗത്തെത്തിയിട്ടുണ്ട്.