ജിദ്ദ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഇറാന് പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത സൗദി കിരീടാവകാശി, സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനും സംഘര്‍ഷ സാധ്യതകള്‍ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമായി നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള സംഭാഷണത്തെ പിന്തുണക്കുന്നതില് സൗദി അറേബ്യയുടെ നിലപാട് കിരീടാവകാശി വ്യക്തമാക്കി. ഇറാനെതിരായ ഇസ്രായില്‍ ആക്രമണത്തെ അപലപിച്ച സൗദി അറേബ്യയുടെ നിലപാടിന് ഇറാന് പ്രസിഡന്റ് നന്ദി പറഞ്ഞു. മേഖലയില്‍ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ കിരീടാവകാശി വഹിച്ച പങ്ക് വിലമതിക്കുന്നതായും മസൂദ് പെസെഷ്കിയാന് ആവര്‍ത്തിച്ചു.
ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അല്‍സുദാനി, പാക്കിസ്ഥാന് പ്രധാനമന്ത്രി മുഹമ്മദ് ഷഹ്ബാസ് ശരീഫ് എന്നിവരും സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെട്ട് മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു.