നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂർ മണ്ഡലത്തിൽ ആദ്യ ഫലസൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മുന്നിൽ. വോട്ടെണ്ണൽ തുടങ്ങി ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ എല്ലാ ഘട്ടങ്ങളിലും ലീഡ് ചെയ്ത ഷൗക്കത്ത് 419 വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
ആദ്യ റൗണ്ടിൽ യുഡിഎഫ് 3614 വോട്ട് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 3195 വോട്ടും പിവി അൻവർ 1588 വോട്ടും നേടി.
ആദ്യം വോട്ടെണ്ണുന്ന വഴിക്കടവ് പഞ്ചായത്ത് യുഡിഎഫിന് ഏറെ പ്രതീക്ഷയുള്ള ഇടമാണ്. ഇവിടെ 14 ബൂത്തുകളിലും ലീഡ് ചെയ്യുമെന്നായിരുന്നു യുഡിഎഫിന്റെ കണക്കുകൂട്ടൽ. എന്നാൽ, യുഡിഎഫിന്റെ വോട്ട് ബാങ്കിൽ പിവി അൻവർ വിള്ളലുണ്ടാക്കി എന്നാണ് ആദ്യ ഫലസൂചനകളിൽ നിന്നു വ്യക്തമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group