റിയാദ്- തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി നസീർ സൈനുദ്ദീൻ (53) റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മുപ്പത്തി രണ്ട് ർഷത്തിലധികമായി റിയാദിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ സൈനുദ്ദീൻ, മാതാവ്: മിസ് രി, ഭാര്യ :നസീമ
മക്കൾ ഫായിസ്,അഫ്ന. റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി, റിയാസ് ചിങ്ങത്ത്,റഫീഖ് ചെറുമുക്ക്,നസീർ കണ്ണീരി,ഹാഷിം കോട്ടക്കൽ, സുഹൃത്ത് മുരളി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group