ചെന്നൈ– കന്യാകുമാരിയില്‍ ദളിത് യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ ഐടി കമ്പനിയില്‍ ജോലി ചെയുന്ന ധനുഷ് (22) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ കുലശേഖരത്തെ വീടിന്റെ ടെറസിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും അടുപ്പത്തിലായിരുന്നെന്നാണ് വിവരം. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ വേറെയാളുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ധനുഷ് യുവാവിന്റെ വീട്ടുകാരോട് സംസാരിച്ചതോടെ വിവാഹം മുടങ്ങി. തുടര്‍ന്ന് പെണ്‍കുട്ടിയെ വീടിന് പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല.
സ്കൂള്‍ പഠനകാലം മുതല്‍ ഇരുവരും പ്രണയത്തില്‍ ആയിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പിതാവ് ഡി.എം.കെ പ്രാദേശിക നേതാവാണ്. സംഭവത്തില്‍ ആദ്യം പോലീസ് കേസെടുക്കാന്‍ തയാറായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നടന്നിരിക്കുന്നത് ദുരഭിമാനക്കൊലയാണെന്നാണ് ദളിത് ആക്ടവിസ്റ്റുകളുടെ ആരോപണം.