Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    • യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    • ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ
    • ഇസ്രായിലിന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ഇറാൻ; ‘ഡിമോണ’യിൽ നിന്ന് ഒഴിയണമെന്ന് മുന്നറിയിപ്പ്
    • ഇസ്രായിലിന്റെ അയണ്‍ ഡോം മിസൈലുകള്‍ തീരാന്‍ പത്തു ദിവസം മാത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇറാന്‍ മിസൈലുകള്‍ തെല്‍അവീവില്‍ പതിക്കുന്ന വീഡിയോ ചിത്രീകരിച്ച് ഇന്ത്യന്‍ സൈനികര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഇന്നലെ വൈകീട്ട് തെല്‍അവീവില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഇന്ത്യന്‍ നാവിക സേനാ കപ്പലിലെ സൈനികര്‍ പകര്‍ത്തി പുറത്തുവിട്ടു. കിഴക്കന്‍ മെഡിറ്ററേനിയനിലെ അന്താരാഷ്ട്ര ജലാതിര്‍ത്തിയില്‍ വെച്ചാണ് ഇന്ത്യന്‍ സൈനികര്‍ വീഡിയോ ചിത്രീകരിച്ചത്. തെല്‍അവീവിനു മുകളിലൂടെ ബാലിസ്റ്റിക് മിസൈലുകള്‍ എത്തുന്നതും ലക്ഷ്യങ്ങളില്‍ പതിക്കുന്നതും രണ്ടിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതും വീഡിയോയിലുണ്ട്. ഇസ്രായിലിലേക്ക് ഇറാന്‍ പുതിയ ബാച്ച് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മറ്റൊരു വീഡിയോയും പുറത്തുവന്നു. മിസൈലുകള്‍ തടയാന്‍ നിരവധി പ്രദേശങ്ങളില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമാക്കിയതായി ഇസ്രായില്‍ അധികൃതര്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതിനിടെ, ഇസ്രായില്‍ വ്യോമസേന തെഹ്റാനിലും ഇറാനിലെ മറ്റ് പ്രദേശങ്ങളിലും ഇന്ന് പുലര്‍ച്ചെയും ആക്രമണം നടത്തി. ആക്രമണത്തിന്റെ ഏഴാം ദിവസമായ ഇന്ന് ഇറാനില്‍, പ്രത്യേകിച്ച് തെഹ്റാനില്‍, നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ഇസ്രായില്‍ വ്യോമസേന നിലവില്‍ തെഹ്റാനിലും ഇറാനിലെ മറ്റ് പ്രദേശങ്ങളിലും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുകയാണെന്ന് സൈന്യം ടെലിഗ്രാമില്‍ അറിയിച്ചു.
    ഇറാനിലെ അരക് ഹെവി വാട്ടര്‍ റിയാക്ടറിന് ചുറ്റുമുള്ള പ്രദേശം ഒഴിഞ്ഞുപോകണമെന്ന് ഇന്ന് ഇസ്രായില്‍ സൈന്യം പ്രദേശവാസികളോട് ആവശ്യപ്പെട്ടു. ആണവ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ഇറാന്‍ ഗ്രാമങ്ങളായ അരക്, ഖന്ദാബ് എന്നിവിടങ്ങളിലെ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായില്‍ സൈന്യം ആഹ്വാനം ചെയ്തു. ഇവിടങ്ങളില്‍ ആക്രമണങ്ങള്‍ ആസന്നമാണെന്ന് സൈന്യം പറഞ്ഞു.

    അതേസമയം, ഇസ്രായിലിന് നേരിട്ടുള്ള സൈനിക സഹായം നല്‍കുന്നതിനെതിരെ റഷ്യ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരമൊരു നടപടി മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തും. ഇസ്രായിലിന് നേരിട്ടുള്ള സൈനിക സഹായം നല്‍കുന്നതിന് എതിരെ ഞങ്ങള്‍ അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കുന്നു – റഷ്യന്‍ വിദേശ മന്ത്രാലയം പറഞ്ഞു. ഇസ്രായിലിന് നേരിട്ടുള്ള യു.എസ് സൈനിക സഹായം മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ സമൂലമായി അസ്ഥിരപ്പെടുത്തുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശ മന്ത്രി സെര്‍ജി റിയാബ്‌കോവും മുന്നറിയിപ്പ് നല്‍കി. റഷ്യ ഇസ്രായിലുമായും ഇറാനുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    pic.twitter.com/qMMjeCSMzs

    — مكة (@maka85244532) June 18, 2025


    ബുധനാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തലസ്ഥാനം വിടാന്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ തെഹ്റാനില്‍ നിന്ന് പലായനം ചെയ്തു. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ ഇസ്രായിലിനൊപ്പം ചേരുന്നത് ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇറാന്‍ നിരുപാധികമായി കീഴടങ്ങണമെന്ന് യു.എസ് പ്രസിഡന്റ് ആഹ്വാനം ചെയ്തിട്ടും ഇറാനും ഇസ്രായിലും ആക്രമണങ്ങള്‍ തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Indian army Israel Tel Aviv
    Latest News
    വി.വി പ്രകാശിന്റെ കുടുംബം വോട്ട് ചെയ്യില്ലെന്ന് കെ.കെ ലതികയുടെ പോസ്റ്റ്, വോട്ട് ചെയ്ത ഉടൻ മുക്കി
    19/06/2025
    യുദ്ധം അവസാനിപ്പിക്കാൻ യു.എസ് ശ്രമം; ഇസ്രായിൽ നിർത്താതെ അയയില്ലെന്ന് ഇറാൻ
    19/06/2025
    ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ
    19/06/2025
    ഇസ്രായിലിന്റെ ആണവകേന്ദ്രം ആക്രമിക്കാൻ ഇറാൻ; ‘ഡിമോണ’യിൽ നിന്ന് ഒഴിയണമെന്ന് മുന്നറിയിപ്പ്
    19/06/2025
    ഇസ്രായിലിന്റെ അയണ്‍ ഡോം മിസൈലുകള്‍ തീരാന്‍ പത്തു ദിവസം മാത്രം
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version