Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    • റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    • ഖത്തറിൽ ഈദ്ഗാഹ് ഇല്ല, പള്ളിക്കകത്ത്‌ 15 മിനുട്ടിനുള്ളിൽ ഖുതുബയും നമസ്കാരവും
    • പാർട്ടിയെ വെല്ലുവിളിക്കാനില്ല; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ. സുധാകരൻ
    • യു.എ.ഇയിൽ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയങ്ങള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ട്രംപിനെ വധിക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നു -നെതന്യാഹു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തങ്ങളുടെ ഒന്നാം നമ്പര്‍ ശത്രു ആയി ഇറാന്‍ കണക്കാക്കുന്നതായും അദ്ദേഹത്തെ കൊല്ലാന്‍ ഇറാന്‍ ആഗ്രഹിക്കുന്നതായും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അവര്‍ അദ്ദേഹത്തെ വധിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അവരുടെ ഒന്നാം നമ്പര്‍ ശത്രുവാണ്. അദ്ദേഹം ഒരു നിര്‍ണായക നേതാവാണ്. മറ്റുള്ളവര്‍ സ്വീകരിച്ച പാത അദ്ദേഹം ഒരിക്കലും സ്വീകരിച്ചില്ല. മറ്റു നേതാക്കള്‍ ഇറാനുമായി ദുര്‍ബലമായ രീതിയില്‍ ചര്‍ച്ച നടത്താന്‍ ശ്രമിച്ചു. ഇതിലൂടെ അവര്‍ ഇറാനികള്‍ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാനും ആണവ ബോംബ് നിര്‍മിക്കാനുമുള്ള മാര്‍ഗം നല്‍കി – ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു.


    ട്രംപ് അവരുടെ വ്യാജ ആണവ കരാര്‍ കീറിക്കളഞ്ഞു. റെവല്യൂഷണറി ഗാര്‍ഡില്‍ മുന്‍ വിദേശ ഓപ്പറേഷന്‍ വിഭാഗം തലവനായ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തി. നിങ്ങള്‍ക്ക് ആണവായുധം കൈവശം വെക്കാന്‍ കഴിയില്ലെന്ന് ട്രംപ് ഇറാനികളോട് വളരെ വ്യക്തമായി പറഞ്ഞു. അതായത് അവര്‍ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാന്‍ കഴിയില്ല. അദ്ദേഹം വളരെ ഉറച്ച നിലപാടാണ് സ്വീകരിച്ചത്. അതിനാല്‍ അവര്‍ക്ക് ട്രംപ് ഒന്നാം നമ്പര്‍ ശത്രുവാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇറാന്‍ തന്നെ വധിക്കാനും ലക്ഷ്യമിടുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ ഹിസ്ബുല്ല തൊടുത്തുവിട്ട റോക്കറ്റ് സിസേറിയയിലെ തന്റെ കിടപ്പുമുറിയിലെ ജനാലയില്‍ തട്ടി. ഇറാന്റെ ആണവ ശേഷിയെ ഭീഷണിപ്പെടുത്തുന്നതില്‍ ട്രംപിന്റെ ജൂനിയര്‍ പങ്കാളിയാണ് താനെന്ന് നെതന്യാഹു സ്വയം വിശേഷിപ്പിച്ചു. തന്റെ രാജ്യം ആണവ വിനാശത്തിന്റെ ആസന്നമായ ഭീഷണി നേരിടുകയായിരുന്നു. അവസാന നിമിഷം ശക്തമായി പ്രവര്‍ത്തിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഇസ്രായില്‍ പ്രധാനമന്ത്രി പറഞ്ഞു.


    നമ്മള്‍ ആസന്നമായ ഭീഷണി നേരിടുകയായിരുന്നു. ഇരട്ട അസ്തിത്വ ഭീഷണിയാണ് നേരിട്ടിരുന്നത്. നമ്മെ നശിപ്പിക്കുക എന്ന പ്രഖ്യാപിതവും നിര്‍ദിഷ്ടവുമായ ഉദ്ദേശ്യത്തോടെ, ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ച് അണുബോംബുകള്‍ നിര്‍മിക്കാന്‍ തിടുക്കം കൂട്ടുന്നതിന്റെ അപകടമായിരുന്നു ഇതില്‍ ഒന്നാമത്തെത്. രണ്ടാമതായി പ്രതിവര്‍ഷം 3,600 ആയുധങ്ങള്‍ കൈവശം വെക്കുന്ന തരത്തിലേക്ക് ബാലിസ്റ്റിക് മിസൈല്‍ ആയുധശേഖരം വര്‍ധിപ്പിക്കാനുള്ള അവരുടെ തിടുക്കം. മൂന്ന് വര്‍ഷത്തിനുള്ളില്‍ മാക് 6 വേഗതയില്‍ ഒരു ടണ്‍ ഭാരമുള്ള 10,000 ബാലിസ്റ്റിക് മിസൈലുകള്‍ നമ്മുടെ നഗരങ്ങളില്‍ എത്തും. പിന്നെ 26 വര്‍ഷത്തിനുള്ളില്‍ ആ സംഖ്യ 20,000 ല്‍ എത്തും. ഒരു രാജ്യത്തിനും പ്രത്യേകിച്ച് ഇസ്രായിലിന്റെ വലിപ്പമുള്ള ഒരു രാജ്യത്തിന് അത് സഹിക്കാന്‍ കഴിയില്ല. അതിനാല്‍ നമുക്ക് നടപടിയെടുക്കേണ്ടിവന്നു. ഇറാനെതിരായ സമീപകാല ഇസ്രായില്‍ ആക്രമണങ്ങള്‍ ഇറാന്‍ ആണവ പദ്ധതിയെ ഗണ്യമായി പിന്നോട്ടടിച്ചതായി നെതന്യാഹു അവകാശപ്പെട്ടു.

    ഭീകരതയെ പിന്തുണക്കുന്ന ഭരണകൂടവുമായുള്ള ആണവ ചര്‍ച്ചകള്‍ ഒരു പുരോഗതിയും കൈവരിക്കുന്നില്ലെന്നും നെതന്യാഹു പറഞ്ഞു. സംഘര്‍ഷത്തില്‍ അമേരിക്കക്ക് ഇടപെടാന്‍ കഴിയുമെന്നും പക്ഷേ നിലവില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സൂചിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഇറാനോടും ഇസ്രായിലിനോടും ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Netanyahu
    Latest News
    ഇസ്രായിലില്‍ റിഫൈനറിക്ക് നേരെ മിസൈല്‍ ആക്രമണം
    19/03/2026
    റാസ് ലഫാൻ പ്രകൃതിവാതക പ്ലാന്റ് ആക്രമണം ഇന്ത്യൻ വിപണിയെയും ബാധിക്കും
    19/03/2026
    ഖത്തറിൽ ഈദ്ഗാഹ് ഇല്ല, പള്ളിക്കകത്ത്‌ 15 മിനുട്ടിനുള്ളിൽ ഖുതുബയും നമസ്കാരവും
    19/03/2026
    പാർട്ടിയെ വെല്ലുവിളിക്കാനില്ല; സ്വതന്ത്രനായി മത്സരിക്കില്ലെന്ന് കെ. സുധാകരൻ
    19/03/2026
    യു.എ.ഇയിൽ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്‌കാര സമയങ്ങള്‍
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version