Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 16
    Breaking:
    • ഡ്രോണുകളും സ്ഫോടക വസ്തുക്കളുമായി രണ്ട് മൊസാദ് ഏജന്റുമാര്‍ അറസ്റ്റില്‍
    • ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും -യുഡിഎഫ് റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ
    • കേരളത്തിൽ പ്രളയ മുന്നറിയിപ്പ്: നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
    • താമരക്കുളത്ത് പന്നിക്കെണിയില്‍ ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
    • പ്രതികാരം ചെയ്യാനുള്ള ഇറാന്റെ അക്രമാസക്തമായ കഴിവില്‍ ഇസ്രായിലിന് കടുത്ത ആശങ്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ഇറാനിലെ ഇസ്രായില്‍ ആക്രമണങ്ങള്‍: അനുശോചനം രേഖപ്പെടുത്തി കിരീടാവകാശി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഇസ്രായില്‍ ആക്രമണങ്ങളില്‍ ഇറാനില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അനുശോചനം രേഖപ്പെടുത്തി. ഇറാന്‍ പ്രസിഡന്റ് ഡോ. മസ്ഊദ് പെസെഷ്‌കിയാനുമായി ഫോണില്‍ ബന്ധപ്പെട്ടാണ് സൗദി കിരീടാവകാശി അനുശോചനം അറിയിച്ചത്. ഇറാനിലെ ഇസ്രായില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇറാന്‍ ജനതയുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി കിരീടാവകാശി പറഞ്ഞു.

    ഇറാന്റെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനവുമായ ഈ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിക്കുന്നതായി കിരീടാവകാശി ആവര്‍ത്തിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെയും സംഘര്‍ഷം ലഘൂകരിക്കാനും നയതന്ത്ര പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങളെയും ഈ ആക്രമണങ്ങള്‍ തടസ്സപ്പെടുത്തി. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബലപ്രയോഗം നടത്തരുത്. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള അടിസ്ഥാനമായി സംവാദം സ്വീകരിക്കേണ്ടത് പ്രധാനമാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇറാനോടും ഇറാന്‍ ജനതയോടും പ്രകടിപ്പിച്ച മാന്യമായ വികാരങ്ങള്‍ക്ക് ഇറാന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിക്ക് നന്ദി പറഞ്ഞു. ഇസ്രായിലി ആക്രമണത്തെ നിരാകരിക്കുന്നതിലും അപലപിക്കുന്നതിലും സൗദി അറേബ്യ സ്വീകരിച്ച നിലപാടിനെ പ്രസിഡന്റ് അഭിനന്ദിച്ചു. ഇറാന്‍ തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും സ്വദേശത്തേക്ക് മടങ്ങുന്നതു വരെ അവര്‍ക്ക് എല്ലാവിധ സേവനങ്ങളും സഹായങ്ങളും നല്‍കാനും നിര്‍ദേശിച്ച തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനുള്ള നന്ദിയും കടപ്പാടും സൗദി കിരീടാവകാശിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ പ്രസിഡന്റ് അറിയിച്ചു.


    ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഇറാന്‍, ഇസ്രായില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്തു. പ്രാദേശിക തര്‍ക്കങ്ങള്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് സൗദി അറേബ്യയും ബ്രിട്ടനും പറഞ്ഞു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചും ഇറാനെതിരായ ഇസ്രായില്‍ സൈനിക നടപടികളുടെ പ്രത്യാഘാതങ്ങളെ കുറിച്ചും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ എല്ലാ തര്‍ക്കങ്ങളും നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.


    തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെട്ട് മേഖലയിലെ പുതിയ സംഭവവികാസങ്ങള്‍ വിശകലനം ചെയ്തു. ഇറാനെതിരായ ഇസ്രായില്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷം ലഘൂകരിക്കാനും സംയമനം പാലിക്കാനും എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയും സംഭാഷണത്തിലേക്ക് മടങ്ങേണ്ടതിന്റെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കേണ്ടതിന്റെയും പ്രാധാന്യവും സൗദി അറേബ്യയും തുര്‍ക്കിയും വ്യക്തമാക്കി. ഇറാനെതിരായ ഇസ്രായില്‍ ആക്രമണത്തെ തുടര്‍ന്ന് മേഖലയിലെ സംഭവവികാസങ്ങള്‍ ഇരുവരും അവലോകനം ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


    ഇറാന്‍ ആക്രമണം പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചയെ തടസ്സപ്പെടുത്തി. മേഖലാ, ആഗോള വിഷയങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്തതായി തുര്‍ക്കി ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഇസ്രായില്‍ മേഖലാ രാജ്യങ്ങളുടെ സ്ഥിരതക്കും സുരക്ഷക്കും ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നതായി ഉര്‍ദുഗാന്‍ പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിലൂടെ ഈ ഭീഷണി വീണ്ടും പ്രകടമായി. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമങ്ങള്‍ തുടരുന്ന സമയത്ത് സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇറാനെതിരായ ആക്രമണത്തിലൂടെ ഇസ്രായില്‍ ലക്ഷ്യമിടുന്നത്. ഇസ്രായില്‍ നിരുത്തരവാദപരമായി പ്രാദേശിക, ആഗോള സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതായി ഇസ്രായില്‍ ആക്രമണങ്ങള്‍ വീണ്ടും വെളിപ്പെടുത്തുന്നു.


    നമ്മുടെ മേഖലക്ക് ഒരു പുതിയ പ്രതിസന്ധിയെ നേരിടാന്‍ കഴിയില്ല. വിനാശകരമായ യുദ്ധം മേഖലയിലെ എല്ലാ രാജ്യങ്ങളിലേക്കും ക്രമരഹിതമായ കുടിയേറ്റത്തിന്റെ തരംഗങ്ങള്‍ സൃഷ്ടിച്ചേക്കും. തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ മാത്രമേ ഇറാനുമായുള്ള ആണവ തര്‍ക്കം പരിഹരിക്കാന്‍ കഴിയൂ എന്നും സൗദി കിരീടാവകാശിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran MBS
    Latest News
    ഡ്രോണുകളും സ്ഫോടക വസ്തുക്കളുമായി രണ്ട് മൊസാദ് ഏജന്റുമാര്‍ അറസ്റ്റില്‍
    16/06/2025
    ആര്യാടൻ ഷൗക്കത്ത് ചരിത്ര വിജയം നേടും -യുഡിഎഫ് റിയാദ് മലപ്പുറം ജില്ല കൺവെൻഷൻ
    16/06/2025
    കേരളത്തിൽ പ്രളയ മുന്നറിയിപ്പ്: നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം
    16/06/2025
    താമരക്കുളത്ത് പന്നിക്കെണിയില്‍ ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു
    16/06/2025
    പ്രതികാരം ചെയ്യാനുള്ള ഇറാന്റെ അക്രമാസക്തമായ കഴിവില്‍ ഇസ്രായിലിന് കടുത്ത ആശങ്ക
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version