Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, October 3
    Breaking:
    • മദർ മേരി മുതൽ സിൻ വരെ ; വായനാനുഭവം പങ്കുവെച്ച് ചില്ല
    • പ്രവാസ ജീവിതം അവസാനിപ്പിച്ച് നാരായണൻ അണ്ണഞ്ചേരി തിരികെ നാട്ടിലേക്ക് ; യാത്രയയപ്പ് നൽകി കേളി
    • അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    • ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    • കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Jobs

    പഠനത്തോടൊപ്പം പോക്കറ്റ് മണി; പത്താം ക്ലാസ് ജയിച്ചവരെ ക്ഷണിച്ച് സിഫ്നെറ്റ്

    ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിങ് മന്ത്രാലയത്തിന്റെ ഫിഷറീസ് വകുപ്പിനു കീഴിലുള്ള സിഫ്നെറ്റ് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 Jobs Edits Picks Education 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്താം ക്ലാസ് പാസായവർക്ക് സ്റ്റൈപ്പന്റോടുകൂടി പഠിക്കാനുള്ള സുവർണ്ണാവസരം. കേന്ദ്ര മന്ത്രാലയത്തിന് കീഴിലുള്ള സിഫ്നെറ്റ് മറൈൻ കോഴ്സുകളിലേക്കാണ് പത്താം ക്ലാസ്സ് പാസായവർക്ക് പഠിക്കാനും സമ്പാദിക്കാനുമുള്ള അവസരം ലഭിച്ചിരിക്കുന്നത്. ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി ആൻഡ് ഡയറിയിങ് മന്ത്രാലയത്തിന്റെ ഫിഷറീസ് വകുപ്പിനു കീഴിലുള്ള, കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ ആൻഡ് എനർജിനീയറിങ് ട്രെയിനിങ് അഥവാ സിഫ്നെറ്റ്, രണ്ട് വർഷം ദൈർഘ്യമുള്ള വിഎൻസി അഥവാ വെസ്സൽ നാവി​ഗേറ്റർ കോഴ്സ്, മറൈൻ ഫിറ്റർ കോഴ്സ് (എംഎഫ്സി) എന്നിവയിലെ പ്രവേശനത്തിനാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

    അഖിലേന്ത്യ തലത്തിൽ നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (സിഇടി) വഴി പ്രവേശനം നേടാവുന്ന കോഴ്സുകളിൽ പത്താം ക്ലാസ് വിജയത്തിന് പുറമേ കണക്കിലും സയൻസിലും 40 ശതമാനം മാർക്കുവീതം വേണം. 2025ൽ യോ​ഗ്യതാപരീക്ഷ അഭിമുഖീകരിച്ച് ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അപേക്ഷ ഫോം, പ്രോസ്പെക്ട്സ് തുടങ്ങിയവ cifnet.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജനറൽ വിഭാ​ഗക്കാർക്ക് 350 രൂപയും പട്ടികവിഭാഗക്കാർക്ക് 175 രൂപയും അപേക്ഷാഫീസ് ആയി നൽകണം. പേ ആൻഡ് അക്കൗണ്ട്സ് ഓഫീസർ, കൊച്ചി എന്നപേരിൽ ഡിമാൻഡ് ഡ്രാഫ്റ്റ് ആയി എടുക്കണം. പ്രവേശനം നേടുന്നവർക്ക് 1500 രൂപ വരെ സ്റ്റൈപ്പന്റ് ആയി ലഭിക്കും.

    പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതം ജൂൺ 16 നകം, ദി ഡയറക്ടർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (സിഫ്നെറ്റ്), ഫൈൻ ആർട്സ് അവന്യൂ, ഫോർഷോർ റോഡ്, കൊച്ചി-682016 എന്ന വിലാസത്തിൽ ലഭിക്കണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    10th student Central Government cifnet fisheries
    Latest News
    മദർ മേരി മുതൽ സിൻ വരെ ; വായനാനുഭവം പങ്കുവെച്ച് ചില്ല
    03/10/2025
    പ്രവാസ ജീവിതം അവസാനിപ്പിച്ച് നാരായണൻ അണ്ണഞ്ചേരി തിരികെ നാട്ടിലേക്ക് ; യാത്രയയപ്പ് നൽകി കേളി
    03/10/2025
    അഞ്ചു വര്‍ഷത്തിനിടെ റിയാദില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വാടകയിൽ വൻ വര്‍ധനവ്
    03/10/2025
    ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട കാര്‍ പോലീസിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച് യുഎഇ പൗരന്
    03/10/2025
    കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രായിൽ; മരണ മുനമ്പായി ഗാസ
    03/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version