അൽഹസ- ആർ.എസ്.എസ് തീവ്രവാദികളാൽ കൊലചെയ്യപ്പെട്ട മതപണ്ഡിതനും മദ്രസ അധ്യാപകനുമായിരുന്ന റിയാസ് മൗലവിയുടെ കൊലപാതകികളുമായി സർക്കാർ പ്രോസിക്യൂഷൻ ഒത്തു കളിച്ചതിന്റെ വിവിധ തെളിവുകൾ പുറത്തുവന്ന സ്ഥിതിക്ക് പിണറായി സർക്കാർ കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു രാജിവച്ചു പുറത്തു പോകണമെന്ന് അൽഹസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ആർ.എസ്.എസുകാർ പ്രതികളായ നിരവധി കേസുകളിൽ പ്രോസിക്യൂഷനെ ദുർബലപ്പെടുത്തി പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുന്ന കേരളത്തിലെ ആഭ്യന്തര വകുപ്പ് നാടിന് അപമാനമാണെന്ന് നേതാക്കൾ ആരോപിച്ചു. ഭീതി ജനിതകമായ കൂട്ടുകെട്ടുകൾ അവസാനിപ്പിക്കാൻ മതേതര ഇന്ത്യക്ക് ശക്തി പകരാൻ ഇന്ത്യാ മുന്നണി പ്രതിനിധികൾ ഉൾകൊള്ളുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും നേതാക്കൾ അഭ്യാർത്ഥിച്ചു
അൽഹസ കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് കബീർ മുംതാസ്, ജനറൽ സെക്രട്ടറി സുൽഫി കുന്ദമംഗലം, ട്രഷറർ നാസർ പാറക്കടവ് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ട്രഷറർ അഷ്റഫ് ഗസ്സാൽ, കെ.എം.സി.സി നേതാക്കളായ സലാം പെരിന്തൽമണ്ണ, ഇബ്രാഹിംകുട്ടി താനൂർ, അബ്ദുറഹ്മാൻ ദാരിമി,ഗഫൂർ വറ്റല്ലൂർ, നാസർ വേങ്ങര,പാറമ്മൽ കരീം, തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
https://chat.whatsapp.com/EEDOYYo8C1s1nAOlBMqloz