മ്യൂണിച്ച്- ജർമ്മനിയിൽ നടന്ന വിവാഹ ആഘോഷത്തിനിടെ നൃത്തം ചവിട്ടുന്ന തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയുടയും വരനും ബിജു ജനതാദൾ (ബിജെഡി) നേതാവുമായ പിനാകി മിശ്രയുടെയും നൃത്തം വൈറലായി. ബോളിവുഡ് ക്ലാസിക് ആയ ‘രാത്ത് കെ ഹംസഫറി’ലെ വരികൾക്ക് ഒപ്പിച്ചാണ് ഇരുവരും നൃത്തം ചെയ്യുന്നത്. വീഡിയോ മെഹുവ മൊയ്ത്ര തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി.
പീച്ച് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച്, ഇളം പിങ്ക് നിറത്തിലുള്ള ബനാറസി സിൽക്ക് സാരിയിൽ പരമ്പരാഗത സ്വർണ്ണാഭരണങ്ങളും ധരിച്ചാണ് മെഹുവ മൊയ്ത്ര വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. മിശ്ര പീച്ച് നിറത്തിലുള്ള വസത്രമാണ് ധരിച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവധി പേർ ഇരുവർക്കും ആശംസകൾ നേർന്നു.
മെയ് 30 ന് ബെർലിനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹ കേക്ക് മുറിക്കുന്ന ഫോട്ടോ പങ്കുവെച്ച് മെഹുവ തന്നെയാണ് വിവാഹിതരായ കാര്യം ലോകത്തെ അറിയിച്ചത്. 1974 ൽ ജനിച്ച മഹുവ മൊയ്ത്ര, ന്യൂയോർക്കിലെയും ലണ്ടനിലെയും നിക്ഷേപ ബാങ്കിംഗിലെ ജോലി ഉപേക്ഷിച്ചാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. പാർലമെന്റിലെ തീപ്പൊരി പ്രാസംഗികയാണ് മെഹുവ. 1959 ൽ ജനിച്ച പിനാകി മിശ്ര, ഇന്ത്യൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ഒഡീഷയിലെ പുരിയിൽ നിന്ന് നാല് തവണ ലോക്സഭാ എംപിയും ആയിരുന്നു. കോൺഗ്രസ് വിട്ട ശേഷം നവീൻ പട്നായിക്കിന്റെ ബിജെഡിയിൽ ചേർന്നു.