തിരുവനന്തപുരം- കേരളത്തിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാളെയും അവധി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നാളെയും മറ്റന്നാളും(വെള്ളി, ശനി) വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നേരത്തെ ശനിയാഴ്ച മാത്രമായിരുന്നു സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നത്. തീരുമാനം വിവാദമായതോടെ നാളെ(വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അതേസമയം, നാളത്തെ അവധി സർക്കാർ ഓഫീസുകൾക്ക് ബാധകമല്ല. ബലിപെരുന്നാളിനോട് അനുബന്ധിച്ച് സർക്കാർ ഓഫീസുകൾക്കുള്ള അവധി ശനിയാഴ്ച ആയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group