മക്ക – വിശുദ്ധ ഹറമില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്ന ഈ ദിവസങ്ങളില്‍ തിരക്ക് കുറക്കാനും പ്രയാസരഹിതമായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതിനും തീര്‍ഥാടകര്‍ ഏതാനും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. റമദാനില്‍ ഉംറ തീര്‍ഥാടകരുടെയും ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നവരുടെയും എണ്ണം പലമടങ്ങ് വര്‍ധിക്കുമെന്ന കാര്യം ഓര്‍ക്കണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. പരസ്പരം സഹകരിക്കുന്നതിലൂടെ എല്ലാവര്‍ക്കും എളുപ്പത്തിലും സമാധാനത്തോടെയും ഉംറ കര്‍മം നിര്‍വഹിക്കാന്‍ കഴിയും.
ഉംറ നിര്‍വഹിക്കാന്‍ തിരക്ക് ഏറ്റവും കുറഞ്ഞ സമയം തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സംഘാടകരുമായും ഗൈഡുകളുമായും സഹരിക്കുകയും സുരക്ഷാ സൈനികരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. വിശുദ്ധ ഹറമില്‍ പ്രവേശിക്കാനും ഹറമില്‍ നിന്ന് പുറത്തിറങ്ങാനും നിശ്ചയിച്ച വഴികള്‍ എല്ലാവരും പാലിക്കണമെന്നും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group