Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, February 24
    Breaking:
    • വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അപലപിച്ച് 19 രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍
    • അമേരിക്കക്ക് ഇറാനെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ട്രംപ്
    • ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് അപകടം; 7 പേര്‍ കൊല്ലപ്പെട്ടു
    • കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ
    • കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ബാഴ്‌സയുടെ വലകാക്കാൻ ജൊവാൻ ഗാർസ്യ; ടെർ സ്‌റ്റെഗന് അതൃപ്തി

    ഗാർസ്യയുടെ കരാറിൽ ടെർ സ്റ്റെഗൻ അതൃപ്തനാണെന്നും താരം ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
    B Zayed AliBy B Zayed Ali04/06/2025 Football Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ജോൺ ഗാർസ്യ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബാഴ്‌സലോണ: സ്പാനിഷ് ലാലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണയുടെ വലകാക്കാൻ 24-കാരൻ ജൊവാൻ ഗാർസ്യ എത്തുന്നു. എസ്പാന്യോൾ താരവുമായി ബാഴ്‌സ ധാരണയിലെത്തിയെന്നും അടുത്തയാഴ്ച കരാർ നടപടികൾ പൂർത്തിയാകുമെന്നും ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. 2024-25 സീസണിൽ ഏറ്റവുമധികം സേവുകൾ നടത്തി റെക്കോർഡിട്ട ജൊവാൻ ഗാർസ്യ, ഒന്നാം നമ്പർ കീപ്പറാകുമെന്ന വ്യവസ്ഥയിലാണ് ചാമ്പ്യൻ ടീമിലേക്ക് കൂടുമാറുന്നത്.

    🚨🔵🔴 Joan García will become new Barça player next week, plan confirmed.

    Agreement done with the goalkeeper on five year deal, accepted last week + formal steps to follow.

    Barça informed Joan that €25m release clause will be paid to Espanyol next week.

    Here we go, soon 🏁 pic.twitter.com/FlmXhfHVY4

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Fabrizio Romano (@FabrizioRomano) June 4, 2025

    കഴിഞ്ഞ സീസണിൽ മിക്ക മത്സരങ്ങളിലും ബാഴ്‌സയുടെ വലകാത്ത വോയ്‌സെക് ചെസ്‌നിയും മറ്റൊരു വെറ്ററൻ കീപ്പർ മാർക്ക് ആന്ദ്രേ ടെർസ്റ്റെഗനും ടീമിലുണ്ടെങ്കിലും ജൊവാൻ ഗാർസ്യയായിരിക്കും അടുത്ത സീസണിൽ പ്രധാനമായും ബാഴ്‌സയുടെ ഗോൾകീപ്പർ. ഗാർസ്യയുടെ കരാറിൽ ടെർ സ്റ്റെഗൻ അതൃപ്തനാണെന്നും താരം ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സൗദി പ്രോ ലീഗിലെ ചില ക്ലബ്ബുകൾ ഇതിനകം തന്നെ ടെർ സ്‌റ്റെഗനെ സമീപിച്ചിട്ടുണ്ടെങ്കിലും, ലോകകപ്പ് വർഷത്തിൽ ജർമൻ ടീമിലെ അവസരത്തെ ബാധിക്കുമെന്നതിനാൽ താരം യൂറോപ്പിൽ തന്നെ തുടർന്നേക്കുമെന്നും സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു.

    ലാലിഗയിലെ മിന്നും പ്രകടനം കൊണ്ട് മാഞ്ചസ്റ്റർ സിറ്റി, ആഴ്‌സനൽ, ന്യൂകാസിൽ തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ശ്രദ്ധയാകർഷിച്ച ജോൺ ഗാർസ്യ, കുടുംബവുമായി കൂടിയാലോചിച്ച ശേഷമാണ് ബാഴ്‌സയിൽ ചേരാൻ തീരുമാനിച്ചത്. 25 മില്ല്യൺ റിലീസ് ക്ലോസ് നൽകിയാണ് അഞ്ചു വർഷത്തെ കരാറിൽ യുവ ഗോൾകീപ്പറെ ബാഴ്‌സ സ്വന്തമാക്കുന്നതെന്നും പ്രീസീസൺ ടൂറിനു മുമ്പുതന്നെ താരം ഹാൻസി ഫ്‌ളിക്ക് പരിശീലിപ്പിക്കുന്ന ടീമിനൊപ്പം ചേരുമെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

    ബാഴ്‌സലോണ നഗരത്തിൽ തന്നെയുള്ള എസ്പാന്യോൾ എഫ്.സി ബാഴ്‌സലോണയുടെ നഗരവൈരികളാണ്. ഇരുക്ലബ്ബുകളും തമ്മിൽ നേരിട്ടുള്ള ട്രാൻസ്ഫറുകളും അപൂർവമാണ്. ബാഴ്‌സയ്ക്കും എസ്പാന്യോളിനുമിടയിൽ ചരിത്രത്തിലെ നാലാമത്തെ മാത്രം ട്രാൻസ്ഫറാണ് ജൊവാൻ ഗാർസ്യയുടേത്.

    അടുത്തയാഴ്ച മാഡ്രിഡിലെ ലാലിഗ ആസ്ഥാനത്ത് 25 മില്ല്യൺ യൂറോ റിലീസ് ക്ലോസ് അടച്ച് ബാഴ്‌സ കരാർ ഒപ്പുവെക്കും. ട്രാൻസ്ഫർ വിൻഡോയിൽ മറ്റു കളിക്കാരെ ടീമിലെത്തിക്കുന്നതിനു മുമ്പുതന്നെ ഗാർസ്യയെ ബാഴ്‌സ രജിസ്റ്റർ ചെയ്യും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Joan Garcia ജൊവാൻ ഗാർസ്യ
    Latest News
    വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വ്യാപിപ്പിക്കാനുള്ള ഇസ്രായിലിന്റെ തീരുമാനങ്ങളെ അപലപിച്ച് 19 രാജ്യങ്ങളിലെ വിദേശ മന്ത്രിമാര്‍
    24/02/2026
    അമേരിക്കക്ക് ഇറാനെ എളുപ്പത്തില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് ട്രംപ്
    24/02/2026
    ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് അപകടം; 7 പേര്‍ കൊല്ലപ്പെട്ടു
    24/02/2026
    കേരള സ്‌റ്റോറി -2; സിനിമയുടെ പ്രചരണത്തിന് ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നുള്ള 37 യുവതികളെ
    24/02/2026
    കുവൈത്തില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്കും വില്‍പ്പനക്കും ലൈസന്‍സ് നിര്‍ബന്ധമാക്കി
    24/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version