Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • മയക്കുമരുന്ന് കടത്ത്; കുറ്റവാളികളെ ഫ്രഞ്ച്, ബെല്‍ജിയന്‍ അധികൃതര്‍ക്ക് കൈമാറി യുഎഇ
    • പുതിയ അധ്യയന വർഷം: 60 ലക്ഷത്തിലേറെ വിദ്യാർഥികൾ നാളെ സൗദി വിദ്യാലയങ്ങളിലേക്ക്
    • തെളിവുകൾ വ്യാജം; ധര്‍മസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍
    • ദീപാവലി, ഛഠ് ഉത്സവങ്ങൾക്ക് റെയിൽവേയുടെ സമ്മാനം: 12,000-ത്തിലധികം പ്രത്യേക ട്രെയിനുകൾ, റിട്ടേൺ ടിക്കറ്റുകളിൽ 20% ഇളവ്
    • ഇസ്രായിലിന്റെ ഗാസ അധിനിവേശം : ചർച്ച നടത്തി മുഹമ്മദ് ബിൻ സൽമാനും ഫത്താഹ് അൽസീസിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഗാസയില്‍ ഇസ്രായേല്‍ ആക്രമണം: 24 മണിക്കൂറിനിടെ 97 മരണം, 440 പേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസയില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട എട്ടു വയസുകാരി മയാര്‍ അബൂഔദയുടെ മയ്യിത്തിനു സമീപം വിലപിക്കുന്ന ബന്ധുക്കള്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 97 പേര്‍ കൊല്ലപ്പെടുകയും 440 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നു പുലര്‍ച്ചെ മുതല്‍ നിരവധി വ്യോമാക്രമണങ്ങളുണ്ടായി. ആക്രമണങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഖാന്‍ യൂനിസില്‍ പലായനം ചെയ്തവരെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ പത്തു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


    തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് തെക്ക് ഭാഗത്തുള്ള ഖൈസാന്‍ അല്‍നജ്ജാര്‍ പ്രദേശത്ത് സാധാരണക്കാരുടെ വീടുകള്‍ക്ക് നേരെ ഇസ്രായിലി സൈനിക ടാങ്കുകള്‍ വെടിയുതിര്‍ത്തു. ഗാസ നഗരത്തിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും ഇസ്രായില്‍ സൈന്യം വ്യോമാക്രമണം നടത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    മരിച്ചവരില്‍ എട്ടു വയസുകാരിയായ മയാര്‍ അബൂഔദയും ഉള്‍പ്പെടുന്നു. മധ്യ ഗാസയിലെ ദെയ്ര്‍ അല്‍ബലഹിലുള്ള അല്‍അഖ്സ മാര്‍ട്ടിയേഴ്സ് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ മേല്‍ക്കൂര ലക്ഷ്യമിട്ട് ഇസ്രായില്‍ ബോംബാക്രമണം നടത്തിയതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ സംവിധാനം ദുര്‍ബലപ്പെടുത്താനുള്ള വ്യവസ്ഥാപിത നയം ഇസ്രായില്‍ തുടരുന്നു. അല്‍പ സമയം മുമ്പ് അല്‍അഖ്സ മാര്‍ട്ടിയേഴ്സ് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടത്തിന്റെ മേല്‍ക്കൂര ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം നടത്തി. ഇത് മെഡിക്കല്‍ ജീവനക്കാര്‍, രോഗികള്‍, പരിക്കേറ്റവര്‍, അവരുടെ കൂട്ടാളികള്‍ എന്നിവര്‍ക്കിടയില്‍ ഭയവും ആശയക്കുഴപ്പവും സൃഷ്ടിച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇസ്രായില്‍ ആക്രമണങ്ങളെ ആരോഗ്യ മന്ത്രാലയം അപലപിച്ചു. ഗാസയില്‍ ആരോഗ്യ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും, ആരോഗ്യ സംവിധാനത്തെ തുടര്‍ച്ചയായി ദുര്‍ബലപ്പെടുത്തുന്നതും ലക്ഷ്യമിടുന്നതും കുറ്റകരമാക്കാനും അന്താരാഷ്ട്ര സമൂഹം സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഗാസ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.


    2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ ഇസ്രായില്‍ സേന അഴിച്ചുവിട്ട ആക്രമണത്തില്‍ ഇതുവരെ 54,510 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,24,901 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലും തെരുവുകളിലും കുടുങ്ങിക്കിടക്കുകയാണ്. ആംബുലന്‍സുകള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും അവരിലേക്ക് എത്താന്‍ കഴിയുന്നില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hajj 2025
    Latest News
    മയക്കുമരുന്ന് കടത്ത്; കുറ്റവാളികളെ ഫ്രഞ്ച്, ബെല്‍ജിയന്‍ അധികൃതര്‍ക്ക് കൈമാറി യുഎഇ
    23/08/2025
    പുതിയ അധ്യയന വർഷം: 60 ലക്ഷത്തിലേറെ വിദ്യാർഥികൾ നാളെ സൗദി വിദ്യാലയങ്ങളിലേക്ക്
    23/08/2025
    തെളിവുകൾ വ്യാജം; ധര്‍മസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍
    23/08/2025
    ദീപാവലി, ഛഠ് ഉത്സവങ്ങൾക്ക് റെയിൽവേയുടെ സമ്മാനം: 12,000-ത്തിലധികം പ്രത്യേക ട്രെയിനുകൾ, റിട്ടേൺ ടിക്കറ്റുകളിൽ 20% ഇളവ്
    23/08/2025
    ഇസ്രായിലിന്റെ ഗാസ അധിനിവേശം : ചർച്ച നടത്തി മുഹമ്മദ് ബിൻ സൽമാനും ഫത്താഹ് അൽസീസിയും
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version