Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 21
    Breaking:
    • മൂന്നു മാസത്തിനിടെ ഒന്നര കോടിയിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    • ലൈംഗികദാരിദ്രം പിടിച്ചതുപോലെയുള്ള സംസാരം, റേപ്പ് ചെയ്യണമെന്നും പറഞ്ഞു; വെളിപ്പെടുത്തലുമായി ട്രാൻസ്‌വുമൺ
    • വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് സമ്മതിച്ചാലും ഗാസ പിടിച്ചടക്കുമെന്ന് നെതന്യാഹു
    • അറാറിൽ മരുഭൂമിയിൽ കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം മറവുചെയ്തു
    • ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റ്, ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World»Israel

    ഇസ്രായിലിൽ രാഷ്ട്രീയ പ്രതിസന്ധി: നെതന്യാഹു ഗവൺമെന്റ് തകർച്ചയിലേക്ക്

    ഗാസയിൽ അധിനിവേശം ശക്തമാക്കിയ സാഹചര്യത്തിൽ ഒരു വിഭാഗത്തിനു മാത്രം ഇളവ് നൽകുന്നത് ആഭ്യന്തര പ്രശ്‌നത്തിന് കാരണമാകും എന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 Israel Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനിക മേധാവികള്‍ക്കൊപ്പം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജറുസലം: സഖ്യകക്ഷികളായ യാഥാസ്ഥിതിക ‘ഹരേദി’ പാർട്ടികൾ പിന്തുണ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബെഞ്ചമിൻ നെതന്യാഹു നയിക്കുന്ന ഇസ്രായിൽ ഗവൺമെന്റ് വൻ പ്രതിസന്ധിയിൽ. വേദപാഠ വിദ്യാർത്ഥികളുടെ നിർബന്ധിത സൈനിക സേവനം സംബന്ധിച്ചുള്ള വിയോജിപ്പാണ് യാഥാസ്ഥിതിക ഹരേദി വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന യുനൈറ്റഡ് തോറ ജൂദായിസം പാർട്ടി (യുടിജെ), ഷാസ് പാർട്ടി എന്നിവയെ പ്രകോപിപ്പിച്ചത്.

    ഇതിൽ, ഇസ്രായിൽ പാർലമെന്റായ നെസറ്റ് പിരിച്ചുവിടുന്നതിനുള്ള ബിൽ അവതരിപ്പിക്കാൻ യുടിജെയിലെ ഒരു വിഭാഗം ആത്മീയ നേതൃത്വം തങ്ങളുടെ പ്രതിനിധികൾക്ക് നിർദേശം നൽകി. മറുവിഭാഗം ഈ നീക്കം നേരത്തെ തന്നെ തുടങ്ങിയിരുന്നതായി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു. അടുത്ത ബുധനാഴ്ച നെസറ്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ബിൽ സമർപ്പിക്കുമെന്ന് പ്രതിപക്ഷത്തെ യെഷ് അതിദ്, യിസ്രയേൽ ബെയ്തനു എന്നീ പാർട്ടികളും വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇസ്രായിലിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാരും നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കണമെന്നാണ് നിയമം. പുരുഷന്മാർ രണ്ടു വർഷവും എട്ട് മാസവും, സ്ത്രീകൾ രണ്ടു വർഷവുമാണ് സേവനം ചെയ്യേണ്ടത്. എന്നാൽ, ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറ പഠിക്കുന്ന യഷിവ വിദ്യാർത്ഥികളെ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് കാലങ്ങളായി ഹരേദികൾ ആവശ്യപ്പെടുന്നതാണ്. നിർബന്ധിത സൈനിക സേവനത്തിനെതിരെ യാഥാസ്ഥിതിക ഹരേദി ജൂതന്മാർ നടത്തിയ പ്രക്ഷോഭങ്ങളെ പൊലീസ് അടിച്ചമർത്തിയിരുന്നു.

    തോറ വിദ്യാർത്ഥികളെ നിർബന്ധിത സേവനത്തിൽ നിന്ന് ഒഴിവാക്കുന്ന ബിൽ പാസാക്കാൻ ജൂൺ രണ്ടിലെ ഷവോത്ത് അവധി ദിവസം വരെ യുടിജെയും ഷാസ് പാർട്ടിയും നെതന്യാഹുവിന് സമയം നൽകിയിരുന്നു. പക്ഷേ, ഈ കാലയളവിൽ ഗവൺമെന്റ് ബിൽ അവതരിപ്പിച്ചില്ല. ഗാസയിൽ അധിനിവേശം ശക്തമാക്കിയ സാഹചര്യത്തിൽ ഒരു വിഭാഗത്തിനു മാത്രം ഇളവ് നൽകുന്നത് ആഭ്യന്തര പ്രശ്‌നത്തിന് കാരണമാകും എന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ.

    120 അംഗ നെസറ്റിൽ 68 പേരുടെ പിന്തുണയോടെയാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഭരണം നടത്തുന്നത്. ഇപ്പോൾ ഭീഷണി മുഴക്കിയ യുടിജെക്ക് ഏഴ് അംഗങ്ങളാണുള്ളത്. മതവിദ്യാർത്ഥികളെ നിർബന്ധിത സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന നിലപാടുള്ള മറ്റൊരു ഹരേദി യാഥാസ്ഥിതികരായ ഷാസ് പാർട്ടിയും ഭരണമുന്നണിയുടെ ഭാഗമാണ്. 11 സീറ്റുകളുള്ള ഇവർ കൂടി പിന്തുണ പിൻവലിച്ചാൽ നെതന്യാഹു ഭരണകൂടം വീഴും.

    പ്രശ്‌ന പരിഹാരത്തിനായി ലിക്കുഡ് പാർട്ടി പ്രതിനിധി യുലി എഡൽസ്റ്റീനും ഹരേദി പ്രതിനിധികളും തമ്മിൽ ചൊവ്വാഴ്ച ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് ഹരേദി ജൂതന്മാരുടെ മതനേതൃത്വം പാർലമെന്റ് അംഗങ്ങൾക്ക് ഗവൺമെന്റ് വിടാൻ നിർദേശം നൽകിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Israel Netanyahu
    Latest News
    മൂന്നു മാസത്തിനിടെ ഒന്നര കോടിയിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചു
    21/08/2025
    ലൈംഗികദാരിദ്രം പിടിച്ചതുപോലെയുള്ള സംസാരം, റേപ്പ് ചെയ്യണമെന്നും പറഞ്ഞു; വെളിപ്പെടുത്തലുമായി ട്രാൻസ്‌വുമൺ
    21/08/2025
    വെടിനിര്‍ത്തല്‍ കരാറിന് ഹമാസ് സമ്മതിച്ചാലും ഗാസ പിടിച്ചടക്കുമെന്ന് നെതന്യാഹു
    21/08/2025
    അറാറിൽ മരുഭൂമിയിൽ കണ്ടെത്തിയ ജാർഖണ്ഡ് സ്വദേശിയുടെ മൃതദേഹം മറവുചെയ്തു
    21/08/2025
    ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റ്, ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
    21/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version