റിയാദ്: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശാനുസരണം സുരക്ഷാ മേഖലയിൽ അന്താരാഷ്ട്ര പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അമേരിക്കൻ ആഭ്യന്തര സുരക്ഷാ മന്ത്രാലയവുമായി ഏതാനും കരാറുകൾ ഒപ്പുവെച്ചു.
മയക്കുമരുന്ന് വിരുദ്ധ പോരാട്ടം, പരിശീലനം, സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ എന്നീ മേഖലകളിൽ സൗദി സുരക്ഷാ വകുപ്പുകളുടെ ശേഷികൾ വർധിപ്പിക്കാനും മനുഷ്യ മൂലധനം വികസിപ്പിക്കാനും അറിവ് കൈമാറ്റത്തിനും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളിന്റെയും ഫെസിലിറ്റീസ് സെക്യൂരിറ്റി ഫോഴ്സിന്റെയും ദൗത്യങ്ങളുടെ ഭാഗമായാണ് കരാറുകൾ ഒപ്പുവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group