ന്യൂഡല്‍ഹി– സംസ്ഥാനത്തെ ദേശീപാത നിര്‍മാണത്തിലെ വീഴ്ച അന്യേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ച് കേന്ദ്രം. ഐ.ഐ.ടി പ്രൊഫസര്‍ കെ. ആര്‍ റാവുവിന്റെ നേത്രത്വത്തിലുള്ള മൂന്നംഗ സമിതി അന്യേഷിക്കും. കഴിഞ്ഞ ദിവസം ഇ.ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളര്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നിര്‍മാണ കരാറുകാര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മെയ് 19ന് മലപ്പുറം കൂരിയാട് ദേശീയ പാതയുടെ സര്‍വീസ് റോഡ് തകര്‍ന്ന രണ്ട് കാറുകള്‍ അപകടത്തില്‍ പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ദേശീയപാതയില്‍ വിള്ളലുകളും മണ്ണിടിച്ചലും റിപ്പോര്‍ട്ട് ചെയ്തു. അശാസ്ത്രീയ നിര്‍മാണ രീതി ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധം നടത്തുകയും നാഷണല്‍ ഹൈവേ ഉപരോധിക്കുകയും ചെയ്തു.