Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 22
    Breaking:
    • പവര്‍പാക്ക്ഡ് മാര്‍ഷ് ഷോ; ഗുജറാത്തിനെ 33 റണ്‍സിന് തകര്‍ത്ത് ലഖ്‌നൗ
    • ഉപദ്രവിച്ചില്ല, തട്ടിക്കൊണ്ടുപോയത് ആറുപേരെന്ന് ക്വട്ടേഷൻ സംഘത്തിൽനിന്ന് മോചിതനായ കൊടുവള്ളി സ്വദേശി അനൂസ് റോഷൻ റോഷൻ
    • ജിദ്ദയിലെ മുൻ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു
    • എരിഞ്ഞടങ്ങിയ സ്വപ്നങ്ങൾ; മംഗലാപുരം വിമാന ദുരന്തത്തിന് 15 വയസ്സ്
    • മറഡോണ കേസിലെ വിചാരണ ഒരാഴ്ചത്തേക്ക് നിർത്തിവെച്ച് കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    മാഞ്ചസ്റ്ററിനെ കീഴടക്കി ടോട്ടനം യൂറോപ്പ ചാമ്പ്യന്മാർ

    Sports DeskBy Sports Desk22/05/2025 Football Latest Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബിൽബാവോ: മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ടോട്ടനം ഹോട്ട്സ്പർ യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി. സ്പെയിനിലെ ബിൽബാവോയിലെ സാൻ മമേസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ആദ്യപകുതിയിൽ ബ്രെന്നൻ ജോൺസൻ നേടിയ ഗോളാണ് മത്സരത്തിലെ ഗതി നിർണയിച്ചത്. 1984-ന് ശേഷം ടോട്ടനം നേടുന്ന ആദ്യ യൂറോപ്യൻ കിരീടവും 2008-ലെ ലീഗ് കപ്പിന് ശേഷമുള്ള അവരുടെ ആദ്യ പ്രധാന കിരീടവുമാണിത്.

    EUROPA LEAGUE CHAMPIONS!!! pic.twitter.com/PQXyRSBvfb

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Tottenham Hotspur (@SpursOfficial) May 21, 2025

    ഇരു ടീമുകളും കരുതലോടെ കളിച്ച ആദ്യപകുതിയുടെ അവസാന ഘട്ടത്തിലാണ് നിർണായക ഗോൾ പിറന്നത്. ടോട്ടനം ഹോട്സ്പറിന്റെ മികച്ച ടീം ഗെയിമിനൊടുവിൽ പെപെ സാർ ബോക്സിലേക്ക് നൽകിയ ക്രോസിൽ മാഞ്ചസ്റ്റർ ഡിഫന്റർ ലൂക്ക് ഷോയ്ക്കും ഗോൾകീപ്പർ ഒനാനയ്ക്കുമിടയിലെ ആശയക്കുഴപ്പമാണ് ഗോളിൽ കലാശിച്ചത്. ഷോയുടെ നെഞ്ചിൽ തട്ടിവീണ പന്ത് ഒനാനയ്ക്ക് കിട്ടുംമുമ്പേ ജോൺസൺ വലയിലേക്ക് തട്ടിയിടുകയായിരുന്നു.

    രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും, ടോട്ടനം ഗോൾകീപ്പർ ഗുഗ്ലിയേൽമോ വികാരിയോയുടെ മികച്ച സേവുകളും ഡിഫൻഡർ മിക്കി വാൻ ഡെ വെനിന്റെ നിർണായക ഇടപെടലുകളും യുണൈറ്റഡിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തി. 68-ാം മിനിറ്റിൽ റാസ്മസ് ഹോയ്‌ലുണ്ട് ഗോൾകീപ്പറെ നിസ്സഹായനാക്കി പന്ത് ഗോളിലേക്ക് ഹെഡ്ഡ് ചെയ്തെങ്കിലും അക്രോബാറ്റിക് ശ്രമത്തിലൂടെ ഹെഡർ വാൻ ഡെ വെൻ ഗോൾലൈനിൽ നിന്ന് പന്ത് അടിച്ചൊഴിവാക്കി. 97-ാം മിനിറ്റിൽ ലൂക്ക് ഷോയുടെ ഹെഡർ വികാരിയോ അതിമനോഹരമായി രക്ഷപ്പെടുത്തുകയും ചെയ്തു.

    ജയത്തോടെ ടോട്ടനം 2025-26 യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത ഉറപ്പാക്കി. ഫൈനലിലെ അവസാന ഘട്ടത്തിൽ സബ്സ്റ്റിട്ട്യൂട്ട് ആയെത്തിയ ക്യാപ്റ്റൻ സോൺ ഹ്യൂങ്-മിന്, 2015 മുതൽ ക്ലബിനൊപ്പമുള്ള തന്റെ ആദ്യ കിരീടനേട്ടമാണിത്. രണ്ടാം സീസണിൽ കിരീടം നേടുമെന്ന് വാഗ്ദാനം ചെയ്ത പരിശീലകൻ ആഞ്ചെ പോസ്റ്റെക്കോഗ്ലൂ വാക്കുപാലിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    europa league Tottenham Hotspur
    Latest News
    പവര്‍പാക്ക്ഡ് മാര്‍ഷ് ഷോ; ഗുജറാത്തിനെ 33 റണ്‍സിന് തകര്‍ത്ത് ലഖ്‌നൗ
    22/05/2025
    ഉപദ്രവിച്ചില്ല, തട്ടിക്കൊണ്ടുപോയത് ആറുപേരെന്ന് ക്വട്ടേഷൻ സംഘത്തിൽനിന്ന് മോചിതനായ കൊടുവള്ളി സ്വദേശി അനൂസ് റോഷൻ റോഷൻ
    22/05/2025
    ജിദ്ദയിലെ മുൻ പ്രവാസി അബ്ദുൽ ജബ്ബാറിന്റെ മകൾ വാഹനാപകടത്തിൽ മരിച്ചു
    22/05/2025
    എരിഞ്ഞടങ്ങിയ സ്വപ്നങ്ങൾ; മംഗലാപുരം വിമാന ദുരന്തത്തിന് 15 വയസ്സ്
    22/05/2025
    മറഡോണ കേസിലെ വിചാരണ ഒരാഴ്ചത്തേക്ക് നിർത്തിവെച്ച് കോടതി
    22/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.