കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങളും. ബന്ധുവിന്റെ അഞ്ചു വയസുള്ള കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നോ എന്നടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയുടെ ഫോണിൽ അതിക്രൂരമായ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നുതെന്ന് പോലീസ് വെളിപ്പെടുത്തി. ബന്ധുവിനൊപ്പമാണ് പ്രതി താമസിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തും. 50 ഗ്രാം കഞ്ചാവുമായി പിടികൂടിയ പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയതായും പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group