Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • ദുബൈയിൽ ഇനി ഡ്രൈവിങ് ലൈസൻസ് രണ്ട് മണിക്കൂറിൽ കിട്ടും
    • ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ നദീജല കരാറില്‍ ചര്‍ച്ചയില്ലെന്ന് ഇന്ത്യ
    • യു.എ.ഇയിൽ ഡൊണാൾഡ് ട്രംപിന് ഊഷ്മള സ്വീകരണം
    • അഭിഭാഷകയെ മര്‍ദിച്ച കേസ്; അഡ്വ. ബെയ്‌ലിന്‍ ദാസ് അറസ്റ്റില്‍
    • യു.എ.ഇയില്‍ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌15/05/2025 Gulf Kerala Latest Palestine Saudi Arabia UAE World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: ഗാസയിൽ നിന്ന് 188 രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കായി എത്തിച്ചതായി യു.എ.ഇ അറിയിച്ചു. ഗാസ മുനമ്പിൽ പരുക്കേറ്റ 1,000 ഫലസ്തീൻ കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും യു.എ.ഇ ആശുപത്രികളിൽ ചികിത്സയും ആരോഗ്യ സംരക്ഷണവും നൽകാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 188 രോഗികളെയും കൂട്ടിരിപ്പുകാരെയും യു.എ.ഇയിലെത്തിച്ചതെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

    ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് യു.എ.ഇ ഇസ്രായിലിലെ റാമോൺ വിമാനത്താവളത്തിൽ നിന്നും ഗാസ അതിർത്തിയിലെ കറം അബൂസാലിം ക്രോസിംഗ് വഴിയുമാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും എത്തിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. 101 രോഗികളെയും 87 കുടുംബാംഗങ്ങളെയുമാണ് ഏറ്റവും ഒടുവിൽ യു.എ.ഇയിലെത്തിച്ചത്. ഇതോടെ ഗാസയിൽ നിന്ന് ചികിത്സക്കായി യു.എ.ഇയിലെത്തിച്ച രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആകെ എണ്ണം 2,634 ആയി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫലസ്തീൻ ജനതക്കുള്ള യു.എ.ഇയുടെ ചരിത്രപരമായ പിന്തുണയുടെയും നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ഗാസ നിവാസികൾക്കുള്ള പിന്തുണയുടെയും ഭാഗമായാണ് ഗാസയിൽ നിന്ന് പരിക്കേറ്റവരെയും രോഗികളെയും ചികിത്സക്കായി യു.എ.ഇ ആശുപത്രികളിലെത്തിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രിയും എമിറേറ്റ്‌സ് ഇന്റർനാഷണൽ എയ്ഡ് ഏജൻസി ഡെപ്യൂട്ടി ചെയർമാനുമായ സുൽത്താൻ അൽശാംസി പറഞ്ഞു. യു.എ.ഇയുടെ മാനുഷിക സംരംഭങ്ങൾ കുട്ടികളും സ്ത്രീകളും പ്രായമായവരും അടക്കം ഗാസ നിവാസികൾ നേരിടുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. ഈ നിർണായക സമയത്ത് ഫലസ്തീനിലെ സഹോദരീസഹോദരന്മാർക്ക് സഹായഹസ്തം നീട്ടാനും കര, കടൽ, വായു മാർഗങ്ങളിലൂടെ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാനും യു.എ.ഇ എല്ലാ ശ്രമങ്ങളും നടത്തുന്നു.

    ഗാസയിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാനും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും റിലീഫ് വസ്തുക്കളുടെ സുസ്ഥിരമായ ഒഴുക്ക് ഉറപ്പാക്കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായും മറ്റു അന്താരാഷ്ട്ര പങ്കാളികളുമായും ചേർന്ന് അക്ഷീണം പ്രവർത്തിക്കുന്നതും ഇക്കാര്യത്തിൽ നേതൃപരമായ പങ്ക് വഹിക്കുന്നതും യു.എ.ഇ തുടരും. 2023 ഒക്‌ടോബറിൽ പ്രതിസന്ധി ആരംഭിച്ച ശേഷം ഗാസ നിവാസികൾക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ രാജ്യങ്ങളുടെ കൂട്ടത്തിൽ യു.എ.ഇ ഒന്നാം സ്ഥാനത്താണ്. ഇക്കാലയളവിൽ ഗാസയിൽ എത്തിച്ച മൊത്തം സഹായത്തിന്റെ 40 ശതമാനത്തിലേറെ യു.എ.ഇയുടെ സംഭാവനയാണെന്നും സുൽത്താൻ അൽശാംസി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Hospital treatment UAE
    Latest News
    ദുബൈയിൽ ഇനി ഡ്രൈവിങ് ലൈസൻസ് രണ്ട് മണിക്കൂറിൽ കിട്ടും
    15/05/2025
    ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ നദീജല കരാറില്‍ ചര്‍ച്ചയില്ലെന്ന് ഇന്ത്യ
    15/05/2025
    യു.എ.ഇയിൽ ഡൊണാൾഡ് ട്രംപിന് ഊഷ്മള സ്വീകരണം
    15/05/2025
    അഭിഭാഷകയെ മര്‍ദിച്ച കേസ്; അഡ്വ. ബെയ്‌ലിന്‍ ദാസ് അറസ്റ്റില്‍
    15/05/2025
    യു.എ.ഇയില്‍ കൊല്ലപ്പെട്ട ആനിമോളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version