Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 27
    Breaking:
    • ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ സഹായം 403 പേർക്ക് വിതരണം ചെയ്തു
    • കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി വിരലുകള്‍ വേണ്ട, പുതിയ നേട്ടവുമായി സൗദി എ.ഐ കമ്പനി
    • കിംഗ് ഫൈസല്‍ ആശുപത്രി ജീന്‍, സെല്‍ തെറാപ്പി നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു
    • കഴിഞ്ഞ മാസം ഉംറ നിര്‍വഹിച്ചത് 1.17 കോടിയിലേറെ തീര്‍ഥാടകര്‍
    • സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ വിധിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    തകര്‍ത്തത് പാക്കിസ്ഥാന്‍ വളര്‍ത്തിയ ഭീകരകേന്ദ്രങ്ങള്‍; പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കും- ഇന്ത്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/05/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    operation sindhoor
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാന്‍ വളര്‍ത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തതെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാത്ത വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും ആക്രമണം നടത്തിയതെന്നും അവര്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ഔദ്യോഗിക വിശദീകരണം നല്‍കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിക്കൊപ്പം പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.

    ‘കൊളാറ്ററല്‍ ഡാമേജ്’ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങള്‍ പോലും തിരഞ്ഞെടുത്തതെന്ന് അവര്‍ പറഞ്ഞു. പൊതുജനത്തിന് അപകടമുണ്ടാകാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളെയൊന്നും ലക്ഷ്യമിട്ടിട്ടില്ല.പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ തിരിച്ചടിക്കും. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഇന്ത്യന്‍ സേന നടത്തിയിട്ടുണ്ടെന്നും കേണല്‍ ഖുറേഷിയും വിങ് കമാന്‍ഡര്‍ സിങ്ങും വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓപ്പറേഷന്‍ സിന്ദൂര്‍ അരങ്ങേറി മണിക്കൂറുകള്‍ക്കകമാണ് വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. പഹല്‍ഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും പാക്കിസ്ഥാന്‍ അവരുടെ മണ്ണിലെ ഭീകരര്‍ക്കെതിരെ ഒരു നടപടി പോലും എടുത്തില്ല. അതിനാലാണ് ഇന്ത്യ തിരിച്ചടിക്കാന്‍ തീരുമാനിച്ചത്. ഭീകരതാവളങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്. അതിര്‍ത്തി കടന്ന് ഇനി ഭീകരര്‍ ഇന്ത്യയിലേക്കു വരാതിരിക്കുക എന്ന ലക്ഷ്യത്തോടെ, പാക്കിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും വിക്രം മിശ്രി പറഞ്ഞു

    പഹല്‍ഗാമില്‍ കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ ആളുകള്‍ വെടിയേറ്റു വീണു. ഇന്ത്യയ്ക്കു നേരേയുള്ള ആക്രമണമായിരുന്നു അത്. ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദമില്ലാതാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.എന്നാല്‍ ഇന്ത്യന്‍ ജനത ആ ശ്രമത്തെ പരാജയപ്പെടുത്തി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പാക്കിസ്ഥാനാണ് ഏറെക്കാലമായി സ്‌പോണ്‍സര്‍ ചെയ്യുന്നത്. നമ്മള്‍ നയതന്ത്രപരമായ നടപടികള്‍ ഏറെ കൈക്കൊണ്ടു. പാക്കിസ്ഥാന്‍ അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങള്‍ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്. പഹല്‍ഗാമിലെ ആക്രമണകാരികളെ ഇന്ത്യ ശിക്ഷിച്ചു- വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ സഹായം 403 പേർക്ക് വിതരണം ചെയ്തു
    27/10/2025
    കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇനി വിരലുകള്‍ വേണ്ട, പുതിയ നേട്ടവുമായി സൗദി എ.ഐ കമ്പനി
    27/10/2025
    കിംഗ് ഫൈസല്‍ ആശുപത്രി ജീന്‍, സെല്‍ തെറാപ്പി നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു
    27/10/2025
    കഴിഞ്ഞ മാസം ഉംറ നിര്‍വഹിച്ചത് 1.17 കോടിയിലേറെ തീര്‍ഥാടകര്‍
    27/10/2025
    സിറിയന്‍ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ വിധിച്ചു
    27/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version