ന്യൂഡല്‍ഹി– പഞ്ചാബിലെ വനം മേഖലയില്‍ നിന്ന് ഗ്രനേഡ്, റോക്കറ്റ് പ്രൊപെല്‍സ് ഗ്രനേഡുകള്‍, ഐ.ഇ.ടി എന്നിവ കണ്ടെത്തി. പ്രാഥമിക അന്യേഷണത്തില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐയുമായി സംഭവത്തിന് ബന്ധമുള്ളതായി സൂചന. ടിബ്ബ നംഗല്‍-കുലാര്‍ വനപ്രദേശത്ത് പഞ്ചാബ് പോലീസും കേന്ദ്ര സേനകളും നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം മോശമായതിനെ തുടര്‍ന്ന് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഈ മേഖലകളില്‍ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. വന്‍ സ്‌ഫോടനം സൃഷ്ടിക്കാന്‍ ശേഷിയുള്ള ആയുധ ശേഖരമാണ് പഞ്ചാബില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അറസ്റ്റുകള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ ശക്തമായി തുടരുകയാണ്.