ബുറൈദ: എട്ട് വർഷമായി ബുറൈദ കെ.എം.സി.സി നടത്തി വരുന്ന ഫുട്ബോൾ ടൂർണ്ണമെന്റ് ഈ വർഷവും ബലിപെരുന്നാൾ ദിനത്തിൽ ബുറൈദയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബുറൈദക്ക് പുറമെ റിയാദ്, ദമാം, ഹായിൽ, മജ്മ എന്നിവിടങ്ങളിൽ നിന്നായി എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ടൂർണമെന്റ് വിജയത്തിനായി ഇഖ്ബാൽ പാറക്കാടൻ ചെയർമാനും അലിമോൻ ചെറുകര കൺവീനറും ബാജി ബഷീർ ട്രഷററുമായി അൻപത് അംഗ കമ്മിറ്റി നിലവിൽ വന്നു. കൂടുതൽ വിവരങ്ങൾക്ക് 055 325 0012,053 691 5098
എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു..
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group