Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • ബോയിങുമായി 200 ബില്യൺ ഡോളറിന്റെ റെക്കോർഡ് കരാറുമായി ഖത്തർ എയർവേയ്സ്
    • മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    • ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    • മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    • ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    വരുന്നു യു.എ.ഇയുടെ ആകാശത്ത് പുതിയ ‘പറക്കും കാർ’, ഹെലികോപ്റ്ററിനേക്കാൾ ചെലവ് കുറവ്.

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ18/04/2025 UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്:ഹോളണ്ട് ആസ്ഥാനമായുള്ള മൊബിലിറ്റി സൊല്യൂഷൻ പ്രൊവൈഡറായ ‘പൽ -വി നിർമിക്കുന്ന പറക്കും കാർ ഷാർജ റിസർച്ച് ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ (സ്ട്രിപ്പ് ) അവതരിപ്പിച്ച്
    യു എ ഇ . അഞ്ഞൂറ് കിലോ മീറ്റർ വരെ പറക്കാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക പറക്കും കാർ.

    അടിസ്‌ഥാന മോഡലിന് 2.9 മില്യൺ ദിർഹമാണ് വില. രണ്ട് പേർക്ക് യാത്ര ചെയ്യാനും 20 കിലോ ലഗേജ് വഹിക്കാനും ശേഷിയുണ്ട്. കംബസ്റ്റൻ എഞ്ചിൻ കൊണ്ട് പ്രവർത്തിക്കുന്ന പറക്കും കാറിന് ‘ഫുൾ ടാങ്ക്’ ഇന്ധനത്തിൽ 500 കിലോമീറ്റർ ദൂരം വരെ പറക്കാൻ കഴിയും.10 മീറ്ററിനും 3500 മീറ്ററിനുമിടയിലുള്ള ഉയരത്തിലായിരിക്കും കാറിന്റെ സഞ്ചാരപാത.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2 മണിക്കൂർ 20 മിനിറ്റുകൊണ്ട് അബുദാബിയിൽനിന്ന് മസ്കത്തിലേക്കോ ദോഹയിലേക്കോ കുവൈത്തിലേക്കോ പറക്കാം. ദുബായിൽനിന്ന് ബഹ്റൈനിലേക്കും മറ്റു ജിസിസി രാജ്യങ്ങളിലേക്കും പറക്കും കാറിൽ എത്താൻ ഇതേ സമയം മതി. 2027ആകുമ്പോഴേക്കും യുഎഇയുടെ ആകാശത്ത് പറക്കുന്ന കാറുകൾ യാഥാർത്ഥ്യമാകുമെന്ന് പിഎഎൽ-വിയുടെ സിഇഒയും സഹസ്ഥാപകനുമായ റോബർട്ട് ഡിംഗെമാൻസെ വ്യക്തമാക്കി.

    താഴ്ന്ന് പറക്കുന്ന ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് അതിർത്തി പട്രോളിംഗ്, തീരസംരക്ഷണം, മറ്റ് സൈനിക ആവശ്യങ്ങൾ എന്നിവക്കായി വേഗത്തിൽ ഡോക്ടർമാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സാധിക്കും. ഹെലികോപ്റ്ററിനേക്കാൾ വിലകുറഞ്ഞതും ഹെലികോപ്റ്ററിന്‍റെ അതേ വേഗത കൈവരിക്കാൻ ശേഷിയുള്ളതുമായ ഫ്ലയിങ്ങ് കാർ സുരക്ഷിതമാണെന്ന് റോബർട്ട് ഡിംഗെമാൻസെ പറഞ്ഞു.

    വാഹനം പറക്കും ടാക്സികളായും ഉപയോഗിക്കാമെന്നും പൈലറ്റ് പരിശീലനത്തിനായി യുഎഇയിലോ മിഡിൽ ഈസ്റ്റിലോ ഒരു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുവെന്നും ഡിംഗെമാൻസെ വെളിപ്പെടുത്തി.

    2 സീറ്റുള്ള മുച്ചക്ര കാർ സ്റ്റാർട്ട് ചെയ്ത് 3 മിനിറ്റിനകം ഗൈറോ പ്ലെയിനായി മാറും. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിങ് (ഇവിടിഒഎൽ) വിമാനങ്ങളിൽനിന്ന് വ്യത്യസ്തമായി പിഎഎൽ-വി ലിബർട്ടിക്ക് ടേക്ക് ഓഫിന് ഏകദേശം200 മീറ്ററും ലാൻഡിങിന് 30 മീറ്ററും നീളത്തിലുള്ള ലഘു എയർസ്ട്രിപ്പ് ആവശ്യമാണ്.

    ഈ മാസം ആദ്യം കമ്പനിക്ക് യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇഎഎസ്എ) സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. യുഎഇയുടെ ജിസിഎഎ, സൗദി അറേബ്യയുടെ ജിഎസിഎ തുടങ്ങിയ പ്രാദേശിക വ്യോമയാന അധികാരികളിൽ നിന്ന് സേവനാനുമതി തേടിയിരിക്കുകയാണ് കമ്പനി.

    ഷാർജയിൽ പറക്കും കാർ സേവനം നടത്തുന്നതു സംബന്ധിച്ച് പിഎഎൽ-വിയുമായി ചർച്ച നടത്തിവരികയാണെന്ന് കമ്യൂണിക്കേഷൻ സ്ട്രാറ്റജി ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ജുമാ അൽഹാജ് പറഞ്ഞു. നിലവിൽ, ആർച്ചർ ഏവിയേഷനും ജോബിയും ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ യുഎഇയിൽ പറക്കും ടാക്സികൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. 2025 ജനുവരിയിൽ യുഎഇയിലെ ആദ്യത്തെ പറക്കും ടാക്സി വാണിജ്യ വെർട്ടിപോർട്ടിന് ദുബായ് ഇന്റർനാഷണൽ വെർട്ടിപോർട്ട് (DXV) എന്ന് പേരിട്ടിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air Car UAE
    Latest News
    ബോയിങുമായി 200 ബില്യൺ ഡോളറിന്റെ റെക്കോർഡ് കരാറുമായി ഖത്തർ എയർവേയ്സ്
    14/05/2025
    മൂന്നാം വയസ്സില്‍ ആസിഡ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ടു, കാഫിയ പ്ലസ്ടു പരീക്ഷയില്‍ നേടിയത് 95.9 ശതമാനം
    14/05/2025
    ബ്രസീലിനെ മാറ്റി മറിക്കുമോ ആൻചലോട്ടി? സാധ്യതകൾ ഇങ്ങനെ
    14/05/2025
    മരണ വീട്ടിലെ പീഡനം; ബന്ധുവിനെ കോടതി വളപ്പിലിട്ട് മര്‍ദിച്ച് മാതാവ്, പ്രതിക്ക് 64 വര്‍ഷം തടവ്
    14/05/2025
    ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version