ദോഹ: കോട്ടയം വൈക്കം സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു. ഇന്ന് ( ചൊവ്വാഴ്ച) പുലർച്ചെ ദുഖാൻ ഹൈവേയിലുണ്ടായ അപകടത്തിൽ വൈക്കം വല്ലകം സ്വദേശി ജോയ് മാത്യു (48) ആണ് മരിച്ചത്. ദീർഘകാലം ഖത്തറിൽ മാധ്യമ പ്രവർത്തകയായിരുന്ന ശ്രീദേവി ജോയുടെ (മലയാള മനോരമ-കോട്ടയം) ഭർത്താവാണ്. ജോലി ആവശ്യാർത്ഥം ഷാഹാനിയയിൽ പോയി മടങ്ങി വരും വഴി പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ റോഡിൽ ട്രക്കിനു പിറകിൽ കാറിടിച്ചായിരുന്നു അപകടം.
13 വർഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.
ഇൻഡസ്ട്രിയൽ ഏരിയയിലെ ഹസ്സൻ മെബ്രിക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖത്തർ കെ.എം.സി.സി അൽ ഇഹ്സാൻ സമിതിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group