ന്യൂദൽഹി: ഇന്ത്യക്കുള്ള സ്വകാര്യ ഹജ് ക്വാട്ടയിൽ ഇത്തവ നഷ്ടമായ സീറ്റുകളിൽ 10,000 സീറ്റുകൾ പുനസ്ഥാപിക്കുന്ന കാര്യം സൗദി അറേബ്യ അംഗീകരിച്ചു. കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്നാണിത്. കാൽലക്ഷത്തിലേറെ പേരുടെ യാത്ര ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. നഷ്ടമായ ക്വാട്ട പൂർണമായും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. സൗദിയുമായുള്ള കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് ഈ വർഷം 175,025 പേർക്കാണ് ഹജിന് അവസരം.
ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014ൽ 136,020 ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group