തൃശൂർ. പ്രായപൂർത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് പോക്സോ കേസിൽ 35 വർഷം തടവും 1,70,000 രൂപ പിഴയും. മേത്തല സ്വദേശി താരമ്മൽ ഹരീഷ് (27) നെതിരെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ.രവിചന്ദറാണ് ശിക്ഷ വിധിച്ചത് 2015 മുതൽ 2018 ജൂലൈ വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കൊടുങ്ങല്ലൂർ പോലീസ് ചാർജ്ജ് ചെയ്ത കേസിലാണ് വിധി.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളേയും 35 രേഖകളും ഒരു തൊണ്ടിവസ്തുവും തെളിവുകളായി നൽകിയിരുന്നു. കൊടുങ്ങല്ലൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന ഇ. ആർ. ബൈജു രജിസ്റ്റർ ചെയ്ത കേസ്സിൽ ഇൻസ്പെക്ടർ ആയിരുന്ന പി. കെ. പത്മരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ ടി. ആർ. രജിനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രതിയെ വിയ്യൂർ ജയിലിലേക്ക് റിമാൻഡ് ചെയ്തു.പിഴ സംഖ്യ ഈടാക്കിയാൽ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകുവാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.