Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഇരട്ടഗോളുമായി ക്രിസ്റ്റ്യാനോ, റിയാദ് ഡർബിയിൽ നസ്റിന് ജയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/04/2025 Latest Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ​ഗോളിന്റെ മികവിൽ റിയാദ് ഡർബിയിൽ അൽ ഹിലാലിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്ത് അൽ നസ്ർ. സൗദി പ്രോ ലീഗിൽ മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് റിയാദ് ഡർബിയിൽ നസ്റിന് വിജയം നേടാനായത്. പാരമ്പര്യ എതിരാളികളായ ഇത്തിഹാദിനെ മറികടന്ന് കുതിക്കാനുള്ള ഹിലാലിന്റെ നീക്കം കൂടിയാണ് നസ്ർ തടഞ്ഞത്. പോയിന്റ് നിലയിൽ ഒന്നാമതുള്ള ഇത്തിഹാദിനേക്കാൾ ഏഴു പോയിന്റ് പിറകിലാണ് നസർ. രണ്ടാം സ്ഥാനത്തുള്ള ഹിലാലിനൊപ്പമെത്താൻ നസ്റിന് ഇനിയും മൂന്നു പോയിന്റ് കൂടി വേണം. ഹിലാലിനേക്കാളും ഇത്തിഹാദിനേക്കാളും ഒരു മത്സരം നസ്ർ കൂടുതൽ കളിച്ചിട്ടുണ്ട്. സീസണിൽ എട്ടു മത്സരങ്ങളാണ് ഇനി നസ്റിന് ബാക്കിയുള്ളത്.

    പാരമ്പര്യവൈരികളായ നസറും ഹിലാലും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. ആദ്യ പകുതിയുടെ അധിക സമയത്തിന്റെ അവസാനത്തിൽ നസർ നേടിയത് അതിമനോഹര ഗോളായിരുന്നു. അലി അൽ ഹസനാണ് നസറിനായി ഗോൾ നേടിയത്. മാർസെലോ ബ്രോസോവിച്ചിന്റെ പാസിലായിരുന്നു ഈ ഗോൾ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിന് ശേഷം, റൊണാൾഡോ സൗദി ലീഗിലെ തന്റെ 20-ാമത് ഗോൾ നേടി നസ്റിന്റെ ലീഡ് വർധിപ്പിച്ചു. ഇടതുവശത്ത്നിന്ന് മുന്നോട്ട് കുതിച്ചെത്തിയ സാഡിയോ മനെ, പന്ത് ക്രിസ്റ്റ്യാനോക്ക് കൈമാറി. പന്ത് നെറ്റിൽ പതിപ്പിച്ച ക്രിസ്റ്റ്യാനോ നസ്റിന് ലീഡ് സമ്മാനിച്ചു. ഇതോട നസ്ർ ആരാധകർ ആവേശത്തിലായി. മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ഹിലാൽ കളിക്കളം കീഴടക്കാൻ തുടങ്ങിയത്. അറുപത്തിരണ്ടാമത്തെ മിനിറ്റിൽ ഹിലാൽ ഒരു ഗോൾ തിരിച്ചടിച്ചു. കോർണറിൽനിന്ന് ലഭിച്ച പന്ത് അലി അൽ-ബുലൈഹിയാണ് ഹെഡ് ചെയ്ത് ഗോളാക്കിയത്.

    സമനിലക്കായി നീലപ്പട പൊരുതിയെങ്കിലും മത്സരം അവസാനിക്കാൻ മൂന്നു മിനിറ്റ് ശേഷിക്കേ, ക്രിസ്റ്റ്യാനോ ഒരു ഗോൾ കൂടി നേടി. പെനാൽറ്റിയിലൂടെയായിരുന്നു ഗോൾ. ഇന്ന്(ശനി)ജിദ്ദയിൽനടക്കുന്ന ഇത്തിഹാദ്, അൽ അഹ്‌ലിയെ നേരിടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Nasr Football
    Latest News
    ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    08/06/2025
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version