റിയാദ്: റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ഇഫ്താര്‍ സംഗമം നടത്തി. സൗദി നാഷണല്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും മലപ്പുറം ജില്ലാ ഭാരവാഹികളും മലപ്പുറം ജില്ലയില്‍ നിന്നുള്ള 16 നിയോജക മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികളും വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍മാരും ഇഫ്താര്‍ മീറ്റില്‍ പങ്കെടുത്തു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ട്രഷറര്‍ നൗഫല്‍ തിരൂര്‍,എന്നിവരുടെയും വളണ്ടിയര്‍ മാരുടെയും നേതൃത്വത്തിലാണ് ഇഫ്താര്‍ സംഗമം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group