ദമാം: കോഴിക്കോട് തെക്കേപ്പുറം കൂട്ടായ്‌മ ദമാമിൽ സംഘടിപ്പിച്ച ഇഫ്‌താർ കുടുംബ സംഗമം വേറിട്ട അനുഭവമായി. അറുന്നൂറിലധികം പേർ പങ്കെടുത്ത ഇഫ്‌താറിൽ പങ്കെടുത്തവരെല്ലാം കോഴിക്കോട്ടെ തെക്കേപ്പുറം പ്രദേശത്തെ കുടുംബക്കാർ. ഇത്രയും പേർക്ക് നോമ്പ് തുറക്കുള്ള കോഴിക്കോടൻ വിഭവങ്ങൾ ഒരുക്കിയത് ദമാമിലെ തെക്കെപുറം നൂറുകണക്കിന് കുടുംബിനികളായിരുന്നു. ദമാമിലെ മാധ്യമ സാമൂഹിക രംഗത്തുള്ള പ്രമുഖരും നാട്ടിൽ നിന്നുമെത്തിയ മുതിർന്ന അംഗങ്ങളും ചേർന്നപ്പോൾ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും തലമുറ സംഗമമായി തെക്കെപുറം ഇഫ്‌താർ മാറി.
യമാമ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ വെച്ചു നടന്ന സംഗമത്തിൽ അൽഖോബർ ജാലിയാത് ദാഈ മൗലവി അജ്മൽ മദനി റമദാൻ സന്ദേശം നിർവ്വഹിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകരായ ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, സലാം ജാംജൂം, സി. ബി. വി. സിദ്ധീഖ്, സി. റസാഖ്, ബിജു പൂതക്കുളം തുടങ്ങിയവർ അതിഥികളായിരുന്നു.