റിയാദ്: ശുമൈസി ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെ മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങല്‍ കുളത്തുര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന്‍ (50) നിര്യാതനായി. ലിമോസിന്‍ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം 30 വര്‍ഷമായി പ്രവാസിയാണ്. നിലവിലെ കമ്പനിയില്‍ പത്ത് വര്‍ഷത്തോളമായി ജോലി ചെയ്യുകയാണ്. ഭാര്യ വിനീത. മക്കള്‍: അഖില്‍ കിഷണ, അതുല്‍ കൃഷ്ണ, അബിന്‍ കൃഷ്ണ, അമേയ കൃഷ്ണ.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, വൈസ് ചെയര്‍മാന്‍ ഉമ്മര്‍ അമാനത്ത്, ജാഫര്‍ വീമ്പൂര്‍, നസീര്‍ കണ്ണീരി, ഹാഷിം തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group