മക്ക – ടൂറിസം മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് നേടാതെ പ്രവര്‍ത്തിച്ചതിന് മക്കയിലും മദീനയിലും 79 ഹോട്ടലുകള്‍ക്ക് രണ്ടാഴ്ചക്കിടെ മന്ത്രാലയം പിഴ ചുമത്തി. ലൈസന്‍സില്ലാത്തതിന് അടപ്പിച്ച സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടാതെ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിച്ചതിനാണ് പിഴ ചുമത്തിയത്.
മക്കയില്‍ 58 ഹോട്ടലുകള്‍ക്കും മദീനയില്‍ 21 ഹോട്ടലുകള്‍ക്കും പിഴ ചുമത്തി. ഈ സ്ഥാപനങ്ങള്‍ക്ക് ആകെ അഞ്ചു ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിപ്പിക്കല്‍ അടക്കം ടൂറിസം നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴ ചുമത്താനും സ്ഥാപനം അടപ്പിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group