ജിദ്ദ: ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് പോകുന്നതിനിടെ അസുഖ ബാധിതയായി ജിദ്ദ അബ്ഹുർ കിംഗ് അബ്ദുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രാമനാട്ടുകര തുമ്പപാടം സ്വദേശിനി നിര്യാതയായി. പരേതനായ കൊല്ലാരംക്കണ്ടി മുഹമ്മദിന്റെ ഭാര്യ സൈനബ (72)യാണ് മരിച്ചത്.
മക്കൾ :മുജീബ് റഹ്‌മാൻ,റിയാസ്,ഷക്കീല,ഫാത്തിമ,ആമിന. മരണാനന്തര കർമ്മങ്ങൾക്കും മറ്റ് സഹായങ്ങൾക്കും ജിദ്ദ കെ.എം.സി.സി വെൽഫയർ വിംഗ് കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group