ജിദ്ദ- ഇന്ത്യൻ ഇസ്ലാഹീ സെന്ററിന് കീഴിൽ നടന്നുവരുന്ന ‘അൽ ഫിത്റ’ പാഠ്യ പദ്ധതിയുടെ ഭാഗമായി ‘ഖത്തമുൽ ഖുർആൻ’ പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും പിന്തുണ നൽകിയ മാതാക്കളെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിൽ നടന്ന ചടങ്ങിൽ അമ്മാർ മുഹമ്മദ് ഹാരിഫ്, അമൽ ഷിഹാബ്, റയ്യാ റസാൻ, ആയിഷ ആദിൽ, ഐദിൻബഷീർ, ഷസാൻ ഷാനവാസ്, ഫാത്തിമ ഫരീദ് അഷ്‌റഫ്, ഫൈഹ യു.വി, ജുആൻ ഫാത്തിമ, ഐറ ഖദീജ, അമാൻ മഹമൂദ്, വജീഹ് വി.പി എന്നീ വിദ്യാർത്ഥികളും അവരുടെ മാതാക്കളായ മുനീസ മുഹമ്മദ്, സക്കിയ്യ കെ.എം, ഹസ്ന ജലാൽ, ഷഹാന കറുത്തേടത്ത്, മുബീന ഫർസാന, ഷിൽന, തസ്‌ലീം ജമീല, ഫാത്തിമ ടി, മെഷ് വ, വഹീദ, ഷെബിന, റെഷ ബാസിമ എന്നീ മാതാക്കളും സമ്മാനാർഹരായി.

മൂന്നു മുതൽ നാലു വയസു വരെയുള്ള കുട്ടികൾക്കാണ് അൽഫിത്റയിൽ പ്രവേശനം നൽകുന്നത്. മൂന്നു വർഷത്തെ പഠനത്തിനിടയിൽ ഖുർആൻ മുഴുവനും തജ്‌വീദ് നിയമങ്ങളും കൃത്യമായ ഉച്ചാരണങ്ങളോടും കൂടി പാരായണം ചെയ്യാൻ പഠിപ്പിക്കും. കളിച്ചു രസിച്ചു പഠിക്കാനുള്ള സഹചര്യങ്ങൾ, മൾട്ടിമീഡിയ ക്ലാസുകൾ, മാതാപിതാക്കൾക്ക് ഓറിയന്റേഷൻ ക്ലാസുകൾ എന്നിവയും ഇവിടെ ലഭിക്കുന്നുണ്ട്. അടുത്ത വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് 0556278966 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സ്ഥാപനമേധാവികൾ അറിയിച്ചു.