ജിദ്ദ – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിന്റെ പേരിലുള്ള വ്യാജ ലിങ്കുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് അബ്ശിര്‍ അറിയിച്ചു. അജ്ഞാത ഉറവിടത്തില്‍ നിന്നുള്ള വ്യാജ ലിങ്കുകള്‍ അടങ്ങിയ, അബ്ശിര്‍ എന്ന പേരിലുള്ള വ്യാജ സിസ്റ്റങ്ങളില്‍ നിന്നുള്ള വ്യാജ എസ്.എം.എസുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ അവഗണിക്കണം. അവയുമായി പ്രതികരിക്കരുത്.
വ്യാജവും തെറ്റായതുമായ ലിങ്കുകള്‍ അടങ്ങിയ സന്ദേശങ്ങള്‍ അയച്ചുകൊണ്ട് ഗുണഭോക്താക്കളെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങള്‍ വ്യാപകമായ കാര്യം കണക്കിലെടുത്ത്, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അബ്ശിര്‍ പ്ലാറ്റ്‌ഫോമിന്റെ ശരിയായ ലിങ്ക് ഉറപ്പുവരുത്തണം. ഇത്തരം വ്യാജ ലിങ്കുകള്‍ കൈകാര്യം ചെയ്യാനും അവയുടെ വ്യാപനം തടയാനും എല്ലാ അംഗീകൃത ഔദ്യോഗിക ചാനലുകളിലൂടെയും മുഴുവന്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അബ്ശിര്‍ വ്യക്തമാക്കി.