കുവൈത്ത് സിറ്റി: 2015ല്‍ നിരോധിച്ച നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസാന തീയതി ഏപ്രില്‍ 18 ആണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു. ബാങ്ക് ആസ്ഥാനത്തെ ബാങ്കിങ് ഹാളില്‍ നോട്ടുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. നോട്ടുകള്‍ മാറ്റാന്‍ ഇവിടെ നേരിട്ടെത്തണം. തിരിച്ചറിയല്‍ രേഖയും എക്‌സ്‌ചേഞ്ചിനുള്ള പ്രത്യേക ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം. രാവിലെ എട്ടു മുതല്‍ ഉച്ച തിരിഞ്ഞ് 2 മണി വരെയാണ് പ്രവര്‍ത്തനം സമയം. റമദാന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്.
1994 ഏപ്രില്‍ മൂന്നിന് അവതരിപ്പിക്കുകയും 2015 ഒക്ടോബര്‍ ഒന്നിന് വിപണിയില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കുകയും ചെയ്ത ഫിഫ്ത്ത് ഇഷ്യൂ നോട്ടുകളാണ് ഉടന്‍ മാറ്റേണ്ടത്. ഇതു മാറ്റാന്‍ 10 വര്‍ഷം കാലാവധിയാണ് അനുവദിച്ചിരുന്നത്. അടുത്ത മാസം ഇതു തീരും. നിലവില്‍ ഈ നോട്ടുകള്‍ക്ക് നിയമപരമായി ഒരു സാധുതയുമില്ല.