Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, July 2
    Breaking:
    • വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    • സൗദിയില്‍ ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
    • ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 300 കോടി ഡോളര്‍ വിട്ടുകൊടുക്കാന്‍ ധാരണ
    • ഹോര്‍മുസില്‍ ചരക്ക് കപ്പല്‍ പാറകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും ഇടയില്‍ കുടുങ്ങി
    • മിയയ്ക്ക് പിന്നാലെ ധ്രുവാനും കാവലാകാൻ കേരളം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇനിയും വേണം 9 കോടി രൂപ​
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്രകാശ് കാരാട്ട് കോൺഗ്രസിനെ വിമർശിക്കുന്നത് സംഘ്പരിവാറിന്റെ ഗുഡ്ബുക്കിൽ ഇടംപിടിക്കാനെന്ന് വി ഡി സതീശൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/03/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം-സി.പി.എം സമ്മേളനത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷനേതാവ് വി ഡി സതീശനെയും വിമർശിച്ച പ്രകാശ് കാരാട്ടിന് വി ഡി സതീശന്റെ മറുപടി. പിണറായി വിജയനെ പോലെ സംഘ്പരിവാറിന്റെ ഗുഡ്ബുക്കിലിടം നേടാനാണ് കാരാട്ട് കോൺഗ്രസിനെ വിമർശിക്കുന്നതെന്ന് സതീശൻ ഫേസ് ബുക്കിൽ കുറിച്ചു.

    ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഃ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബി.ജെ.പിക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന വലിയ തമാശയാണ്. എം.വി ഗോവിന്ദനെ പോലെ പ്രകാശ് കാരാട്ടും തമാശ പറയരുത്. എന്റെ പേരെടുത്ത് പറഞ്ഞും കാരാട്ട് വിമര്‍ശിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ തീവ്ര വലതുപക്ഷ വ്യതിയാനമാണ് പലപ്പോഴായി ചൂണ്ടിക്കാട്ടിയത്. സി.പി.എം നയരേഖ ഞാന്‍ വായിക്കണമെന്ന കാരാട്ടിന്റെ നിര്‍ദ്ദേശം വിനയപൂര്‍വം നിരസിക്കുന്നു. കാരണം അതൊരു അവസരവാദ രേഖയാണ്. ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന കാരാട്ടിനോടും അദ്ദേഹത്തിന് കുടപിടിച്ചു കൊടുക്കുന്ന കേരളത്തിലെ സി.പി.എം നേതൃത്വത്തോടും ഞങ്ങള്‍ക്ക് യോജിക്കാനാകില്ല.

    മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെയ്യൂരിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് കാരാട്ടിന്റെസമീപനം. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്ന് കരട് രാഷ്ട്രീയ രേഖയില്‍ പറയുകയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പരസ്യമായി പറയുകയും ചെയ്യുന്നത് വിരോധാഭാസമാണ്. കാലങ്ങളായി കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി ഉണ്ടായിരുന്ന രഹസ്യബന്ധം പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. രാജ്യത്ത് ബി.ജെ.പിയെ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസ് ആണെന്നിരിക്കെ കേരളത്തില്‍ വന്ന് പ്രകാശ് കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് പിണറായി വിജയനെ പോലെ സംഘ്പരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനാണ്. ബി.ജെ.പി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്നു പരസ്യമായി പറഞ്ഞ് മോദിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ കോണ്‍ഗ്രസിനെ ഫാസിസ്റ്റ് വിരുദ്ധതയും ബി.ജെ.പിക്ക് എതിരായ പോരാട്ടവും പഠിപ്പിക്കേണ്ട. ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സി.പി.എം ഇനിയെങ്കിലും ബി.ജെ.പിക്ക് എതിരായ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കരുത്.

    ഫാസിസവുമായി കേരളത്തിലെ സി.പി.എം എല്ലാ കാലത്തും സന്ധി ചെയ്തിട്ടുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് വിജയം പോലും സി.പി.എം- ബി.ജെ.പി ധാരണയുടെ ഭാഗമായിരുന്നു. ആര്‍.എസ്.എസ്- സി.പി.എം ബന്ധത്തെ കുറിച്ച് നിയമസഭയിലും പുറത്തും തെളിവ് സഹിതം ആരോപണം ഉന്നയിച്ചിട്ടും പിണറായി വിജയന്‍ ഒരക്ഷരം പോലും മറുപടി പറഞ്ഞിട്ടില്ല. ബി.ജെ.പിയുമായി സന്ധി ചെയ്ത പിണറായി വിജയനെ തിരുത്താന്‍ സി.പി.എം നേതൃത്വവും തയാറായിട്ടില്ല. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പിണറായി വിജയന് മുന്നില്‍ കീഴടങ്ങിയത് ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്ന് ഒരിക്കല്‍ സി.പി.എമ്മിന് ഏറ്റുപറയേണ്ടി വരും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റം ഇരട്ടിയാക്കി നെതന്യാഹു സർക്കാർ; ലക്ഷ്യം ഫലസ്തീൻ രാഷ്ട്രം ഇല്ലാതാക്കലെന്ന് റിപ്പോർട്ട്
    02/07/2026
    സൗദിയില്‍ ആറു മാസത്തിനിടെ രണ്ടര ലക്ഷത്തോളം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തി
    02/07/2026
    ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 300 കോടി ഡോളര്‍ വിട്ടുകൊടുക്കാന്‍ ധാരണ
    02/07/2026
    ഹോര്‍മുസില്‍ ചരക്ക് കപ്പല്‍ പാറകള്‍ക്കും പവിഴപ്പുറ്റുകള്‍ക്കും ഇടയില്‍ കുടുങ്ങി
    02/07/2026
    മിയയ്ക്ക് പിന്നാലെ ധ്രുവാനും കാവലാകാൻ കേരളം; അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ഇനിയും വേണം 9 കോടി രൂപ​
    02/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version