Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, August 17
    Breaking:
    • ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദിയ
    • ബ്രൂക്ലിനിൽ വെടിവയ്പ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
    • ഞങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയായി, നിമിഷപ്രിയയ്ക്കായി ഇനി ചെയ്യേണ്ടത് സര്‍ക്കാർ -കാന്തപുരം
    • ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരെ പൂട്ടി ക്രിസ്റ്റൽ പാലസ്
    • അബുദാബിയിൽ വാഹനം ഇടിച്ച് മരണപെട്ട മലയാളിയുടെ കുടുംബത്തിന് 4 ലക്ഷം ദിർഹം നൽകാൻ വിധിച്ച് കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ചെങ്കടൽപ്പരപ്പിലെ ദൃശ്യവിസ്മയമായി ജിദ്ദയിലെ അൽറഹ്മ മസ്ജിദ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/03/2025 Saudi Arabia Leisure Travel 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Al Rahma Mosque jeddah
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: ജിദ്ദയിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ അടയാളങ്ങളില്‍ ഒന്നാണ് ചെങ്കടല്‍ ഓളപ്പരപ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന അല്‍റഹ്മ മസ്ജിദ്. ആത്മീയതയും സമുദ്രത്തിന്റെ വശ്യമനോഹാരിതയും സമ്മേളിക്കുന്ന അല്‍റഹ്മ മസ്ജിദ് സന്ദര്‍ശകര്‍ക്ക് ദൃശ്യ വിസ്മയമൊരുക്കുന്നു. ലോകത്ത് സമുദ്രജലപരപ്പിൽ നിര്‍മിച്ച ആദ്യത്തെ മസ്ജിദാണിത്. അതിമനോഹരമായ കാഴ്ചയും വശ്യമനോഹരമായ കടൽദൃശ്യങ്ങളും ഇതിനെ വേറിട്ടു നിര്‍ത്തുന്നു. ജിദ്ദയിലെത്തുന്നവരെ ആകര്‍ഷിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്.

    1985ൽ (ഹിജ്റ 1406) നിര്‍മിച്ച ഈ പള്ളിക്ക് 2,400 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. ഒഴുകുന്ന പള്ളി എന്ന പേരിലും അറിയപ്പെടുന്ന ഈ പള്ളിയുടെ ആദ്യ പേര് ഫാത്തിമ മസ്ജിദ് എന്നായിരുന്നു. പിന്നീട് അല്‍റഹ്മ മസ്ജിദ് എന്നാക്കി മാറ്റുകയായിരുന്നു. ഒരേസമയം 2,300 വിശ്വാസികള്‍ക്ക് നമസ്‌കാരം നിര്‍വഹിക്കാന്‍ കഴിയുന്ന മസ്ജിദില്‍ പിന്‍ഭാഗത്ത് മധ്യത്തില്‍ മരത്തില്‍ നിര്‍മിച്ച സ്ത്രീകള്‍ക്കുള്ള നമസ്‌കാര സ്ഥലവുമുണ്ട്. ഇവിടെ 500 സ്ത്രീകള്‍ക്ക് ഒരേസമയം നമസ്‌കാരം നിര്‍വഹിക്കാന്‍ സാധിക്കും. അംഗശുദ്ധി വരുത്താനുള്ള സൗകര്യങ്ങള്‍, ടോയ്ലറ്റുകള്‍ എന്നിവയുമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരമ്പരാഗത ഇസ്‌ലാമിക വാസ്തുവിദ്യയും ആധുനിക വാസ്തുവിദ്യയും സമന്വയിപ്പിച്ചാണ് പള്ളി രൂപകല്‍പന ചെയ്തിരിക്കുന്നത്. മസ്ജിദിന്റെ മധ്യത്തില്‍ ഇസ്‌ലാമിക അലങ്കാരങ്ങള്‍ കൊണ്ട് കമനീയമാക്കിയ എട്ട് തൂണുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലിയ താഴികക്കുടം വേറിട്ടുനില്‍ക്കുന്നു. ഇതിനു ചുറ്റുമായി 52 ചെറിയ താഴികക്കുടങ്ങളുണ്ട്. ഇവക്കു പുറമെ മുറ്റങ്ങളില്‍ വിശ്വാസികള്‍ക്ക് തണല്‍ നല്‍കുന്ന 23 കുടകളുമുണ്ട്. ഇസ്‌ലാമിക സ്വഭാവം പ്രതിഫലിപ്പിക്കുന്ന ഉയര്‍ന്ന മിനാരവും പള്ളിക്കുണ്ട്.


    നസ്ഖ്, റുഖ്അ, ദീവാനി തുടങ്ങിയ വിവിധ തരം ഇസ്‌ലാമിക ലിപികളില്‍ എഴുതിയ ഖുര്‍ആനിക ലിഖിതങ്ങള്‍ ഉള്‍പ്പെടെയുള്ള അലങ്കാരങ്ങള്‍ പള്ളിയുടെ ഉള്‍ഭാഗത്തെ ചുവരുകള്‍ക്ക് ചാരുത നല്‍കുന്നു. വലിയ താഴികക്കുടത്തിന് ചുറ്റും വര്‍ണ ചില്ലുകളുള്ള 56 ജനാലകള്‍ ഉണ്ട്. ചെങ്കടലിന്റെ അതിശയകരമായ കാഴ്ചയും ശാന്തമായ അന്തരീക്ഷവും അല്‍റഹ്മ മസ്ജിദിനെ വേറിട്ടു നിർത്തുന്നു. സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും മാനത്തിന്റെ നിറങ്ങള്‍ ജലോപരിതലത്തില്‍ പ്രതിഫലിക്കുന്ന ആകര്‍ഷകമായ ദൃശ്യപശ്ചാത്തലം ഫോട്ടോകളെടുക്കാന്‍ അനുയോജ്യമായ സ്ഥലമാക്കി മസ്ജിദിനെയും പരിസരപ്രദേശങ്ങളെയും മാറ്റുന്നു. ആധുനിക ഇസ്‌ലാമിക വാസ്തുവിദ്യയുടെ മഹത്വത്തിന് സാക്ഷ്യം വഹിച്ച് അല്‍റഹ്മ മസ്ജിദ് ജിദ്ദയുടെ ഹൃദയഭാഗത്ത് മിന്നിത്തിളങ്ങുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al Rahma Masjid Jeddah Jeddah Attractions Tourism
    Latest News
    ടിക്കറ്റ് നിരക്കില്‍ 50 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് സൗദിയ
    17/08/2025
    ബ്രൂക്ലിനിൽ വെടിവയ്പ്പ്: മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
    17/08/2025
    ഞങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയായി, നിമിഷപ്രിയയ്ക്കായി ഇനി ചെയ്യേണ്ടത് സര്‍ക്കാർ -കാന്തപുരം
    17/08/2025
    ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരെ പൂട്ടി ക്രിസ്റ്റൽ പാലസ്
    17/08/2025
    അബുദാബിയിൽ വാഹനം ഇടിച്ച് മരണപെട്ട മലയാളിയുടെ കുടുംബത്തിന് 4 ലക്ഷം ദിർഹം നൽകാൻ വിധിച്ച് കോടതി
    17/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version