ജിദ്ദ- ചിരകാനും അരയ്ക്കാനും അരിയാനും നുറുക്കാനും വറുക്കാനും ഒന്നും ഇനി സമയം പാഴാക്കേണ്ടതില്ല. എല്ലാം ഒരുക്കിവെച്ച കറിക്കൂട്ടുകളുമായി ഷാസ് ഇൻസ്റ്റന്റ് ഗ്രേവി സൗദി വിപണിയിലും എത്തി. കൃത്രിമ ചേരുവകളോ നിറക്കൂട്ടുകളോ സംരക്ഷക രാസവസ്തുക്കളോ ഇല്ലാതെയാണ് ഉൽപ്പന്നം തയ്യാറാക്കിയിരിക്കുന്നതെന്ന് പിന്നണി പ്രവർത്തകർ ജിദ്ദയിൽ നടത്തിയ ലോഞ്ചിംഗിൽ പറഞ്ഞു.

ഷാസ് സൗദി മാനേജിംഗ് ഡയറക്ടർ നാസർ വരിക്കോടൻ, പാർട്സണർ ഇ.കെ അബ്ദുൽ മജീദ് എന്നിവരാണ് ലോഞ്ചിംഗിന് നേതൃത്വം നൽകിയത്. ജിദ്ദയിലെ പാചകകൂട്ടായ്മയായ മലബാർ അടുക്കളയുടെ അണിയറ പ്രവർത്തകർ മലബാർ അടുക്കള മോഡറേറ്ററും കോർഡിനേറ്ററുമായ ഖുബ്ര ലത്തീഫിന്റെ നേതൃത്വത്തിലാണ് ലോഞ്ചിംഗ് നടന്നത്.
ചിക്കൻ കറി, ബീഫ് വരട്ടിയത്, ബിരിയാണി മസാല, ബട്ടർ ചിക്കൻ തുടങ്ങി മുപ്പതോളം വിഭവങ്ങളാണ് ഷാസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. സൗദിയിലുടനീളമുള്ള സൂപ്പർ മാർക്കറ്റുകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഷാസ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

നാടൻ കൂട്ടുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും നൂതനമായ റിട്രോട്ട് ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ ഒരു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാനുമാകും. വിഷരഹിതവും രുചികരവുമായ ഭക്ഷ്യവിഭവങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യമാണ് ഉൽപ്പന്നത്തിന് പിന്നിലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.