റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ആറു ദിവസം കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം ആലിപ്പഴ വർഷം, ചുഴലിക്കാറ്റ് എന്നിവക്കും സാധ്യതയുണ്ട്.
റിയാദ്, വടക്കൻ അതിർത്തി പ്രദേശം, അൽ ജൗഫ്, തബൂക്ക്, ഹായിൽ, അൽ ഖസീം, കിഴക്കൻ പ്രവിശ്യ, മക്ക, മദീന, അൽബാഹ, അസീർ, ജിസാൻ എന്നീ പ്രദേശങ്ങളിലാണ് മഴ മുന്നറിയിപ്പുള്ളത്. പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളിൽനിന്ന് മാറി നിൽക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group