Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 21
    Breaking:
    • പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    • ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    • സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    • ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    • നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    താമരശേരിയിൽ പത്താം ക്ലാസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സഹപാഠികളെ നിരീക്ഷണ ഹോമിലേക്ക് മാറ്റും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കൊല്ലപ്പെട്ട ഷഹബാസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ സഹപാഠികളായ വിദ്യാർഥികളെ വെള്ളിമാടുകുന്നിലെ ചൈൽഡ് ലൈനിന് കീഴിലുള്ള നിരീക്ഷണ ഹോമിലേക്ക് മാറ്റും. താമരശേരി സ്വദേശി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുട്ടിക്കുറ്റവാളികളെയാണ് നിരീക്ഷണ ഹോമിലേക്ക് മാറ്റുന്നത്. അഞ്ചു വിദ്യാർഥികളെയും പരീക്ഷ എഴുതാൻ അനുവദിക്കും. എല്ലാവരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു മുഹമ്മദ് ഷഹബാസ് ഇന്നലെ രാത്രിയാണ് മരിച്ചത്. ട്യൂഷൻ സെന്ററിലെ സെന്റോഫ് ചടങ്ങുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.

    താമരശ്ശേരി വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിന് സമീപം വ്യാഴാഴ്ച‌ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഘർഷം. എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഷഹബാസ്. തലയ്ക്ക് മാരക ക്ഷതമേറ്റാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    താമരശ്ശേരിയിൽ സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് എംജെ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് എന്ന വിദ്യാർത്ഥി മരണമടഞ്ഞത് ഏറെ ദുഖകരമായ സംഭവമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഇക്കാര്യത്തിൽ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Shahabas Thamarshery
    Latest News
    പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് ‘അക്വേറബിയ’ തുറന്നു; പ്രവേശനം നറുക്കെടുപ്പിലൂടെ
    21/03/2026
    ഇറാന്റെ യുദ്ധം ‘കർക്കശ നിലപാടുകാരൻ’ മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    21/03/2026
    സൗദിയിൽ നിയമ ലംഘകർക്ക് വേണ്ടിയുള്ള പരിശോധന ഊർജിതം; ഏഴു ദിവസത്തിനിടെ 23,000ഓളം പേർ പിടിയിൽ
    21/03/2026
    ഇറാഖി ഇന്റലിജൻസ് ആസ്ഥാനത്ത് ഡ്രോൺ തകർന്ന് ഉദ്യോഗസ്ഥൻ മരിച്ചു
    21/03/2026
    നതാൻസ് ആണവ കേന്ദ്രത്തിൽ ആക്രമണം; പിന്നിൽ തങ്ങളല്ലെന്ന് ഇസ്രായിൽ
    21/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version