റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ കൃപ സൗദിയുടെ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് സൈഫ് കൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം വാഹിദ് സ്ഥാപക ദിന സന്ദേശം നല്‍കി. ഉപദേശക സമിതി അംഗങ്ങളായ ഷാജി പി കെ, ഷൈജു നമ്പലശേരില്‍, സലിം പള്ളിയില്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ മുജീബ് കായംകുളം, പ്രോഗ്രാം കോഡിനേറ്റര്‍ ഷബീര്‍ വരിക്കപ്പള്ളി, ഭാരവാഹികളായ സമീര്‍ പിച്ചനാട്ട്, രഞ്ജിത്ത്,കെ ജെ അബ്ദുറഷീദ്, നിര്‍വ്വാഹക സമിതി അംഗങ്ങളായ ദാസ് ഈരിക്കല്‍, സുധിര്‍ മജീദ്, നൗഷാദ് യാക്കൂബ്, ബഷീര്‍ കോയിക്കലേത്ത്, ബിജു കണ്ടല്ലൂര്‍, റഷീദ് ചേരാവള്ളി, നിസാം ബഷീര്‍, നെജി ഇല്ലിക്കുളം, അനന്തു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. അല്‍ത്താഫ്, നിറാഷ്, ഖൈസ് എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാഗതവും ജീവകാരുണ്യ ജോ.കണ്‍വീനര്‍ സുധിര്‍ മൂടയില്‍ നന്ദിയും പറഞ്ഞു