ദോഹ: പ്രമുഖ ബ്രാൻഡായ ക്ലിക്കോൺ വിപുലമായ സജ്ജീകരണങ്ങളോടെ ഖത്തറിലെ ബിർകത്തുൽ അവാമീറിലെ ലോജിസ്റ്റിക് പാർക്കിൽ ബിസിനസ്സ് ഹബ്ബിന് തുടക്കം കുറിച്ചു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഗ്രൂപ്പ് ചെയർമാൻ അബ്ദുല്ല പൊയിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
സൗദിയ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ സാഹിബ്, മസ്‌കർ-ദാന ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മൂസ കുറുങ്ങോട്ട്, അടിയോട്ടിൽ അഹ്മദ് ക്ലിക്കോൺ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സലീം അഹ്മദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ കെ. ഹാരിസ്, ഡയറക്ടർ അമീർ, ഡയറക്ടർ ജൂറൈജ് ഇത്തിലോട്ട്, ഖത്തർ ഓപ്പറേഷൻ ഡയറക്ടർ ഹബീബുർറഹ്മാൻ, ഖത്തർ കൺട്രി ഹെഡ് അബ്ദുൽ അസീസ്, ഖത്തർ സെയിൽസ് ഹെഡ് സലീം മുഹ്‌യുദ്ധീൻ തുടങ്ങിയവർ സംബന്ധിച്ചു.
വർഷങ്ങളായി ഖത്തർ വിപണിയിൽ സജീവ സാന്നിധ്യമായ ക്ലിക്കോൺ ഉത്പന്നങ്ങളും ഒപ്പം ഹോം വേ, ട്രാവലർ, ഫൈൻ ഫെദർ, ബ്രിറ്റ് മാക്സ്, ടൂത്ത് ഫ്രഷ് എന്നീ ബ്രാൻഡ് ഉത്പന്നങ്ങളും ബിർകത്തുൽ അവാമീറിലെ പുതിയ കേന്ദ്രം വഴിയാണ് വിതരണം നടക്കുക. അഡ്മിനിസ്ട്രെറ്റീവ് ഓഫീസും ഇവിടെ പ്രവർത്തിക്കും.