മലപ്പുറം- സൗദി അറേബ്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ ദാനൂബ് കമ്പനിയിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചവർ മലപ്പുറത്ത് സംഗമിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പഴയകാല സഹപ്രവർത്തകരാണ് മലപ്പുറം ഗസൽ ലോഞ്ചിൽ ഒത്തുകൂടിയത്.


എസ്.എൽ.പി മുഹമ്മദ് കുഞ്ഞി കണ്ണൂർ സംഗമം ഉദ്ഘാടനം ചെയ്തു. കെ.പി അലവി അധ്യക്ഷനായി. മുഹമ്മദ് ബാഖവി പ്രാർത്ഥന നടത്തി. കോർഡിനേറ്റർ ഷാഫി തയ്യിൽ സ്വാഗതം പറഞ്ഞു. അലവി പാങ്ങ്, ബഷീർ വിളയൂർ, മുഹമ്മദ് ബാഖവി, ഒ.സി ഹസ്സൻ കണ്ണൂർ, കാദർ കുട്ടി നടുവണ്ണൂർ, റഹ്മത്തുള്ള പുല്പറ്റ, ഹമീദ് പൂകൊളത്തൂർ, നസീൽ കെ.കെ, എ. സിദ്ദിഖ്, ഷാഹിദ ടീച്ചർ സംസാരിച്ചു. സലാഹുദീൻ ചെമ്മാട്ന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും ഉണ്ടായിരുന്നു.
ഫോട്ടോ : സൗദി അറേബ്യയിലെ ദാനൂബ് കമ്പനിയിലെ പഴയകാല ജീവനക്കാരുടെ സംഗമം മലപ്പുറത്ത് എസ് എൽ പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു.



