ദോഹ-ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ അന്തരിച്ചു. ഇന്ന് രാവിലെ ഖത്തറിലെ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. അസുഖബാധിതനായി ഏതാനും ദിവസമായി ദോഹയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അലി ഇന്റർനാഷണൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ ഈസ, മികച്ച കലാ-സാംസ്കാരിക-കായിക സംഘാടകൻ കൂടിയാണ്. കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ അക്കാദമി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ജീവകാരുണ്യമേഖലയിലെ സജീവസാന്നിധ്യമായിരുന്നു മുഹമ്മദ് ഈസ. കെ.എം.സി.സിയുടെ സാംസ്കാരിക വിഭാഗത്തിന്റെയും മേധാവി ആയിരുന്നു. സ്വന്തം നിലയിൽ നിരവധി പരിപാടികൾക്ക് നേതൃത്വം നൽകി. നിരവധി ഗായകർക്ക് വളരാനുള്ള വേദി ഒരുക്കിയതും മുഹമ്മദ് ഈസയായിരുന്നു. ഖത്തർ വർത്തമാനം പത്രത്തിന്റെ മുന്നണിയിലും പ്രവർത്തിച്ചു. ദോഹ ഹമദ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹമുള്ളത്.