Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    • വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    • റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    • തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവാവിനായി യമനിലും സൗദിയിലും അന്വേഷണം തകൃതി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം30/01/2025 Kerala Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    nithun missing indian
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: രണ്ട് വര്‍ഷം മുമ്പ് റിയാദിലെത്തിയ എറണാകുളം സ്വദേശി യുവാവിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് കുടുംബം. 2022 നവംബര്‍ 17ന് റിയാദില്‍ ജോലിക്കെത്തിയ ചൊറ്റാനിക്കര അയ്യന്‍കുഴിയില്‍ താമസിക്കുന്ന സുരേഷ്, ശോഭ ദമ്പതികളുടെ മകന്‍ നിഥുനെ (33)യാണ് കുടുംബം കാത്തിരിക്കുന്നത്. ഇദ്ദേഹത്തിനായി റിയാദ് ഹെല്‍പ് ഡെസ്‌ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ അന്വേഷണം നടന്നുവരികയാണ്.

    റിയാദ് എക്‌സിറ്റ് 14ല്‍ ഒരു കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു നിഥുന്‍. നാലു മാസം അവിടെ ജോലി ചെയ്തു. ക്രെഡിറ്റ് കൊടുത്തിരുന്ന കടകള്‍ പൂട്ടിപ്പോയതിനാല്‍ ഇദ്ദേഹത്തിന്റെ ശമ്പളത്തില്‍ നിന്ന് കുടിശ്ശിക ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഇദ്ദേഹം നാട്ടില്‍ പോകാന്‍ തീരുമാനിച്ചത്. കമ്പനി അവധി നല്‍കാത്തതിനാല്‍ മറ്റു വഴികള്‍ തേടി ഏജന്റുമാരെ സമീപിച്ചു. ജിസാന്‍ വഴി അതിര്‍ത്തി കടത്തി യമനിലെത്തിക്കാമെന്നും അവിടെ നിന്ന് നാട്ടിലെത്താമെന്നും ഒരു ഏജന്റ് പറഞ്ഞപ്പോള്‍ അത് സ്വീകരിക്കുകയായിരുന്നു. വീട്ടുകാര്‍ അയച്ചുകൊടുത്ത ഒന്നര ലക്ഷം രൂപ ഏജന്റിന് കൈമാറി. ജനുവരി 22ന് നിഥുൻ വിമാനമാര്‍ഗം ജിസാനിലെത്തി. അവിടെ നിന്ന് കൂടെയുണ്ടായിരുന്ന മൂന്നുപേരെയും ഒരു കാറില്‍ യമന്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അതിര്‍ത്തിയിലൂടെ ഏറെ ദൂരം നടക്കാനുണ്ടെന്ന് ഇദ്ദേഹം ഭാര്യ ശ്രീകുട്ടിയെ വിളിച്ചറിയിച്ചിരുന്നു. പിന്നീട് ഇതുവരെ ഒരു വിവരവുമില്ല. വിളിച്ചിട്ടുമില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ ദിവസം യമനില്‍ നിന്ന് ഒരു മലയാളി സുഹൃത്ത് ഹെല്‍പ് ഡെസ്‌ക് അഡ്മിന്‍ നൗഷാദ് ആലുവയെ വിളിച്ചറിയിച്ചതനുസരിച്ചതിനെ തുടര്‍ന്നാണ് അന്വേഷം തുടങ്ങിയത്. സൗദിയിലെ വിവിധയിടങ്ങളില്‍ അന്വേഷണം നടത്തി വരികയാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലും പരാതി നല്‍കിയിട്ടുണ്ട്. യമനിലും അന്വേഷണം നടത്തുന്നുണ്ട്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ നൗഷാദ് ആലുവയെ 00966568382083 എന്ന നമ്പറിൽ ബന്ധപ്പെടണം. നേരത്തെ കുടുംബം സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്ക് പരാതി നല്‍കിയിരുന്നു. ആത്മീയ ഏകമകളാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Missing Malayali Saudi Yemen
    Latest News
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026
    ആവേശം ചോർന്നിട്ടില്ല: ഇന്ത്യ-പാക് പോരാട്ടം കണ്ടത് 16.30 കോടി പേർ, സർവ്വകാല റെക്കോർഡ്
    20/02/2026
    വംശീയ അതിരുകൾ മായുന്ന നിമിഷങ്ങൾ; ലോകത്തിന് മാതൃകയായി വിശുദ്ധ ഹറമിലെ ഇഫ്താർ
    20/02/2026
    റമദാനിലെ ആദ്യ വെള്ളിയാഴ്ച; നിറഞ്ഞുകവിഞ്ഞ് ഹറമും പരിസരങ്ങളും
    20/02/2026
    തനത് കോഴിക്കോടൻ രുചികളുടെ ബ്രാൻഡ് അംബാസഡർ; ‘സെയ്ൻസ്’ ഹോട്ടൽ ഉടമ സൈനബി നൂർ വിടവാങ്ങി
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version