ആലപ്പുഴ: ഭരണിക്കാവിൽ ഏഴാം ക്ലാസ് വിദ്യാര്‍ഥി കുളത്തിൽ വീണ് മരിച്ചു. ഭരണിക്കാവ് പള്ളിക്കൽ സ്വദേശി ജയന്റെ മകൻ അമർനാഥ് എന്ന അച്ചുവാണ് മരിച്ചത്.
ഭരണിക്കാവിൽ ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിലാണ് അമർനാഥ് കുളത്തിൽ വീണത്.
കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group