മക്ക: ഇന്ത്യയുടെ 76 ആം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മക്കാ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. മോഡൽ സ്കൂൾ വിദ്യാർത്ഥിനി അസ്മയുടെ ഖിറാഅത്തോട് കൂടി ആരംഭിച്ച യോഗത്തിൽ ഐ.ഒ.സി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതം പറഞ്ഞു. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാവ് ഷാനിയാസ് കുന്നിക്കോട് ഉദ്ഘാടനം ചെയ്തു. മതേതര ഇന്ത്യയുടെ പിറവിക്കായി ത്യാഗോജ്ജ്വലമായി പോരാടിയ ധീരന്മാരേയും രാജ്യത്തിന്റെ ജനാധിപത്യത്തിന് കാവലായി നിൽക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പിറവിക്കായി പ്രയത്നിച്ച മഹാരഥന്മാരേയും അദ്ദേഹം അനുസ്മരിച്ചു.

സീനിയർ കോൺഗ്രസ് നേതാക്കളായ സാക്കിർ കൊടുവള്ളി, നസീർ കണ്ണൂർ, ഐ.ഒ.സി മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നിസാം കായംകുളം, ഇഖ്‌ബാൽ ഗബ്ഗൽ, അബ്ദുൽ സലാം അടിവാട്, റഫീഖ് വരന്തരപ്പിള്ളി, മക്ക മോഡൽ സ്കൂൾ മാനേജർ ശ്രീ ബഷീർ മാനിപുരം, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി, ഷെമീന ബഷീർ, തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയായ ഭരണഘടനയുടെ പിറവിയെക്കുറിച്ചുള്ള ‘’ഭരണഘടനയുടെ നാൾവഴികൾ‘’ എന്ന പേരിലുള്ള ഡോക്യൂമെന്ററി പ്രദർശനത്തിന് അബ്ദുൽ സലാം അടിവാട് നേതൃത്വം നൽകി. മോഡൽ സ്കൂൾ വിദ്യാർത്ഥിനി അൻസാ ഫഹ്‌മിനും ടീമും അവതരിപ്പിച്ച ദേശഭംഗി തീം ഡാൻസ് പരിപാടികൾക്ക് മിഴിവേകി. നൗഷാദ് തൊടുപുഴ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷറഫുദ്ദീൻ പൂഴിക്കുന്നത്ത്, നഹാസ് കുന്നിക്കോട്, അഷറഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. മോഡൽ സ്കൂൾ ടീച്ചർമാരായ മൈമൂന, നുഫുസ, സൽവ, നാഫിയ തുടങ്ങിയവർ കുട്ടികളുടെ പരിപാടികൾ നിയന്ത്രിച്ചു. ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാ നിസാം നന്ദിയും പറഞ്ഞു.