Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Monday, June 30
    Breaking:
    • ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    • റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    • വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    • എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    • ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»UAE

    ബന്ധുക്കളെയും സുഹൃത്തുക്കളെയും രാജ്യത്തേക്ക് കൊണ്ട് വരാം; പ്രത്യേക സന്ദർശക വിസ അനുവദിച്ച് യു.എ.ഇ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ17/01/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: നിബന്ധനകള്‍ക്ക് വിധേയമായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഐസിപിയുടെ വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും യുഎഇ സന്ദർശക വിസ ലഭ്യമാവുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി അധികൃതർ അറിയിച്ചു. യു എ ഇ പൗരമാർക്കും താമസക്കാർക്കും ഓൺലൈൻ വഴി അപേക്ഷ നൽകാം.
    തങ്ങളുടെ ഡിജിറ്റൽ ഐഡന്‍റിറ്റി ഉപയോഗിച്ച് അതോറിറ്റിയുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്ലിക്കേഷനിലോ ലോഗിൻ ചെയ്‌ത് ആവശ്യമുള്ള വിസയും കാലാവധിയും തിരഞ്ഞെടുത്ത് അവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാം.

    30 മുതൽ 90 ദിവസം വരെയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വിസകൾ ലഭ്യമാണ്. വിസ ലഭിച്ചു കഴിഞ്ഞാൽ പ്രവേശനത്തിന് 60 ദിവസം വരെ സാധുതയുണ്ട്. ആവശ്യമെങ്കിൽ കാലാവധി നീട്ടാനും സാധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിസയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർക്ക് ആറ് മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. യാത്രാ ടിക്കറ്റ്, സാധുതയുള്ള ആരോഗ്യ ഇൻഷുറൻസ് എന്നിവയും വേണം. വിസ കൈവശമുള്ള വ്യക്തി യുഎഇ യിലെ താമസക്കാരന്റെ സുഹൃത്തോ അടുത്ത ബന്ധുക്കളോ ആയിരിക്കണം.സന്ദർശകൻ അതോറിറ്റി തരംതിരിച്ച പ്രകാരം ഒന്നാം അല്ലെങ്കിൽ രണ്ടാം ലെവൽ ജോലി ചെയ്യുന്ന വ്യക്തിയായിരിക്കണം എന്നും അധികൃതർ നിഷ്കർഷിക്കുന്നു.

    യു.എ.ഇ യിലെ താമസക്കാരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഒന്നിച്ചുകൊണ്ടുവരുന്നതിനാണ് ഈ വിസ സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. യുഎഇ സന്ദർശിക്കുന്നതിന് സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കാൻ ഈ സംരംഭം വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുകയോ രാജ്യം വിടാതിരിക്കുകയോ ചെയ്താൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    UAE Visit Visa
    Latest News
    ഇന്റർ മയാമിയെ മുക്കി പിഎസ്ജി ലോകകപ്പ് ക്വാർട്ടറിൽ; മെസ്സിയും സംഘവും പുറത്ത്
    29/06/2025
    റബ്ബറില്‍ നിന്ന് റംബൂട്ടാനിലേക്ക്; ലക്ഷങ്ങള്‍ നേടുന്ന കൃഷിയിലേക്ക് എഞ്ചിനീയര്‍ ബിജു നടന്ന വഴികള്‍
    29/06/2025
    വെളിച്ചെണ്ണയ്ക്ക് ‘തീ’ പിടിക്കുന്നു; ചില്ലറ വിപണിയില്‍ വില ലിറ്ററിന് 470 രൂപ വരെ
    29/06/2025
    എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം ചാത്തന്നൂരിലെ ആദര്‍ശ്, ബംഗാളില്‍ നിന്നുള്ള ശ്രീജന്‍ ഭട്ടാചാര്യ ജനറല്‍സെക്രട്ടറി
    29/06/2025
    ഐ.എ.ഇ.എ. മേധാവിയെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന ഇറാന്റെ ആഹ്വാനങ്ങളെ അപലപിച്ച് അമേരിക്ക
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version